0%

Chapter Title : ?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 559
"മതി ചിരിച്ചത്!!!" ഞാൻ അതും പറഞ്ഞ് സീറ്റിൽ നിന്നും എണിയിച്ചു. എന്നിട്ട് അവളുടെ സിറ്റിനരികിൽ പോയി, അവിടേം എന്റെ രണ്ട് കൈകളാൽ കോരി എടുത്തു. "ലളിതാമ്മേ ഞങ്ങള് എല്ലാവരേം കണ്ടിട്ട് വരവേ." "അഹ് മക്കളെ കണ്ടിട്ടും വാ." ഞങ്ങൾ അതും പറഞ്ഞ് ആ മുറിയിൽ നിന്നും പുറത്തിറങ്ങി. പുറത്ത് വെളിയിൽ തന്നെ അനു നിപ്പുണ്ടായിരുന്നു. "എടി പോത്തേ നീ എന്താ ഇവിടെ തന്നെ നിന്നേ അകത്തോട്ട് വരാത്തതെന്താ????" "ഓഹ് എനിക്കൊന്നും കേൾക്കാൻ വയ്യ ലളിതാമ്മയുടെ കത്തിവെപ്പ്!!!"
"ദേ അനു വേറെ ആര് കത്തി വക്കുന്നു എന്ന് പറഞ്ഞാലും ഞാൻ സഹിക്കും. പക്ഷെ എന്റെ ലളിതാമ്മ കത്തിവക്കുന്നു എന്ന് പറഞ്ഞാൽ മൂക്ക് ഇടിച്ച് പൊട്ടിക്കും പറഞ്ഞേക്കാം." എന്റെ കൈക്കുള്ളിൽ ഇരുന്ന ചേച്ചിപ്പെണ്ണ് അനുവിനോട് ചീറി. കാര്യം അവര് നല്ല best friends ആണ്. പക്ഷെ ഈ ലളിതാമ്മയെ ആര് എന്ത് പറഞ്ഞാലും അവള് ദേഷ്യപ്പെടും. അതിനിയിപ്പോ ഞാനായാലും!!!" "അയ്യോ എന്റെ പൊന്ന് ലച്ചു, ഞാൻ ഒരു തമാശ പറഞ്ഞതല്ലേ????  ഞാൻ ദേ ഇപ്പോ ഇങ്ങോട്ട് വന്നേ ഉള്ളൂ. അപ്പോഴേക്കും നിങ്ങള് വെളിയിൽ ഇറങ്ങി. ഒരു കാര്യം ചെയ്യാം നമ്മക്ക് തിരിച്ച് പോവാൻ നേരം ലളിതാമ്മയെ ഒന്നൂടെ കാണാം പോരെ????" "Mm" അതിന് അവളൊന്ന് അമർത്തി മൂളി. ഞങ്ങൾ അവിടെന്ന് ഒരു വലിയ ഹാളിലേക്കാണ് പോയത്. വിശാലമായ ഒരു ഹാൾ. അവിടെ ഒരുപാട് കുട്ടികൾ. ഓരോ പ്രായത്തിലുള്ള ഓരോരോ കുട്ടികൾ. അവരുടെ കളിയും ചിരിയും കുസൃതികളും. കണ്ട് നിക്കാൻ തന്നെ എന്തൊരു ഭംഗി ആണ്. അവരുടെ ആ മനസ്സുകളിൽ കള്ളമില്ല.

💬 Comments

View all comments