Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
മനുഷ്യൻ തീയിലാ നിക്കുന്നെ. അപ്പള."
"എടാ ഇത് നിനക്ക് അറിയാവുന്ന പയ്യനാ. നീ ഒരു നടക്കാൻ പറ്റാത്ത പെണ്ണിന്റെ പിന്നാലെ ഒലിപ്പിച്ച് നടന്നില്ലേ അവൾടെ അനിയനാ.
"ആര് കണ്ണാനോ??"
"അഹ് പേരൊന്നും എനിക്കറിയില്ല. നീ ഫോട്ടോയിൽ കാണിച്ച് തന്നില്ലേ അവൻ തന്നെ."
"അവനെന്താ ഇവിടെ??"
"ചേച്ചിയുടെ പിന്നാലെയുള്ള നിന്റെയീ ഒലിപ്പിര് നിർത്താൻ വന്നതായിരിക്കും."
"പോടാ പന്നി ഒന്നാമതെ കമ്മറ്റികാരുടെ ഇടി കിട്ടോന്ന് പേടിച്ചിരിക്കുവാ. അതിന്റിടെ കൂടെ വേണ്ട."
"നീ ഏതായാലും പോയി നോക്ക്."
പിന്നെ നിന്നെ കണ്ടു. ചേച്ചിക്ക് പാടാൻ ഒരവസരം കൊടുക്കാവോ എന്നും ചോദിച്ച് നീ വന്നപ്പോ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. അവൾടെ ശബ്‌ദം കേൾക്കാൻ പറ്റുമല്ലോ. അതാ വിളിക്കാൻ പറഞ്ഞേ. പക്ഷെ അതിനുശേഷവും കൂട്ടുകാര് തെണ്ടികള് ചുമ്മാ ഇരുന്നില്ല.
"എടാ ഗോകുലേ നീ എന്ത് മണ്ടത്തരമാടാ കാണിക്കണേ?? അവൻ പറയണ കേട്ട് ആ പെണ്ണിനെ വിളിച്ച് പാടിച്ച നമ്മടെ പ്രോഗ്രാം കൊളമാവും."
"എടാ അവൻ പറഞ്ഞത് പോലെ അവള് നന്നായിട്ട് പാടിയാലോ??"
"കോപ്പ്. നിന്റെ എളക്കം എനിക്ക് മനസിലാവുന്നുണ്ട്.
"ദേ ഹരി എനിക്കവളെ ഇഷ്ട്ടമാണ്. പക്ഷെ വെറുമൊരു ഇഷ്ടത്തിന്റെ പുറത്തല്ല ഞാൻ അവളെ വിളിക്കാൻ പറഞ്ഞേ. കണ്ണൻ പറഞ്ഞടുത്തോളം അവളുടെ കഴിവ് എല്ലാവരും അറിയണം. അതുകൊണ്ടാ."
"എന്നാലും അളിയാ."
"ഒരെന്നാലും ഇല്ല. ഹരി നിനക്ക് ട്രംസ് അടിക്കലല്ലേ പണി. അതങ്ങ് ചെയ്ത മതി."
ഞാൻ വിചാരിച്ചതിനേക്കാൾ നന്നായി അവൾ പാടി. ആദ്യം പാടിയ പാട്ട് വെറുതെ പാടിയതാണെങ്കിലും അതെന്റെ ഹൃദയത്തിലാ വന്ന് പതിച്ചേ. പാടാനായി അമ്പലത്തിൽ വന്നതും, ഒരു singer വരണ്ടായപ്പോ യാത്രിചികമായി ലക്ഷ്മി
💬 Comments
View all comments