Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
അത് പറഞ്ഞാൽ ശരിയാവില്ല. അവള് ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്ന ശേഷം പതുക്കെ കാര്യങ്ങള് പറഞ്ഞ് മനസ്സിലാക്കിയാൽ മതി."
"Mm ശെരി ചേട്ടാ."
എനിക്കപ്പൊ അങ്ങന പറയാനാ തോന്നിയത്.
"ഞാനും അമ്മയും നാളെ അങ്ങോട്ട് ഇറങ്ങാം."
"അഹ്."
"ശെരിടാ, അവൾക്കിപ്പോ എങ്ങനെയുണ്ട്??"
"കുഴപ്പൊന്നും ഇല്ല. അവളിപ്പോ കിടക്കുവാ."
"അഹ് ശെരി. എന്നാ ഞാൻ പിന്നെ വിളിക്കാം ടാ."
"അഹ് ചേട്ടാ."
പുള്ളി ഫോൺ വച്ചതും ഞാനും അതിനെ പറ്റിയായിരുന്നു ആലോചിച്ചേ. അവള് ഇങ്ങനൊരു അവസ്ഥയിൽ കിടക്കുമ്പോ തന്നെ അതൊന്നും പറയാൻ പാടില്ലായിരുന്നു. അവളുടെ കൂടെ നിന്ന് ആശ്വസിപ്പിക്കേണ്ട ഞാൻ.... ച്ഛേ.........എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. ഞാൻ ഇരുന്നിടത്ത് നിന്ന് ചാടിപിടഞ്ഞ് എഴുന്നേറ്റു. അച്ഛനും അമ്മയും ഇതെന്ത് കൂത്ത് എന്നപ്പോലെ എന്നെ നോക്കുന്നു. ഞാൻ നേരെ റൂമിലേക്ക് കേറി. ബെണ്ടിൽ തലയും കുനിച്ചിരിക്കുന്ന അവളെ കണ്ടപ്പോ തന്നെ കരയുവാണെന്ന് എനിക്ക് മനസിലായി. ഞാനും ബെണ്ടിന്റെ ഒരു സൈഡിലായി ഇരുപ്പുറപ്പിച്ചു. ഞാൻ വന്നത് അറിഞ്ഞിട്ടാണോ അതോ വേറെ ആരെങ്കിലും വന്നൂന്ന് വിചാരിച്ചിട്ടാണോ എന്നറിയില്ല അവൾ തലയുയർത്തി നോക്കി. അവൾടെ അപ്പളത്തെ ആ കോലം കണ്ട് ഞാനും ഒന്ന് ഞെട്ടാതിരുന്നില്ല. മുടിയൊക്കെ പാറി പറന്ന് അലങ്കോലമാക്കി കിടക്കുന്നു. കരഞ്ഞ് കരഞ്ഞ് മുഖമൊക്കെ വീർത്തിരിക്കുന്നു. കണ്ണൊക്കെ ചുവന്ന് കിടക്കുന്നു. അവളുടെ ആ കോലം കണ്ട് എന്റെ കണ്ണും ഞാനറിയാതെ നിറഞ്ഞു. എപ്പളും ചിരി മായാതെ നിക്കുന്ന ആ മുഖത്ത് ഇന്ന് കണ്ണുനീര് മാത്രം ബാക്കി.
"നിനക്കറിയോ വാവേ ഞാനെങ്ങനെയാ വീണതെന്ന്?? അവര് നിന്നോട് എന്താ പറഞ്ഞേ??"
എന്നെ കണ്ടപാടെ അവള് അതാ
💬 Comments
View all comments