0%

Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 640

സങ്കടവും അവൾടെ ചിരിക്കുന്ന മുഖം കണ്ട മാത്രം മതി മായാൻ.

"നിനക്ക് ബാത്‌റൂമിൽ എങ്ങാനും പോണോ?? ഞാനൊന്ന് പുറത്തേക്ക് പോവുവാ."

"വേണ്ട വാവേ. വേഗം വരുവോ??".

"അഹ് ഞാൻ ദേ വരുന്നു."

ഞാനതും പറഞ്ഞ് പുറത്തേക്കിറങ്ങി. അച്ഛനും അമ്മയും അവിടെ ചെയറിൽ ഇരിക്കുന്നുണ്ട്.

"മോനെ നീ അവളോട് പറഞ്ഞോ??"

എന്നെ കണ്ട പാടെ അവരാദ്യം തിരക്കിയത് ഇതാ.

"ചേച്ചി എങ്ങനാ വീണെ??"

എന്റെ ചോദ്യം കേട്ട് അവര് നിന്ന് പരുങ്ങി.

"അച്ഛന്റെ മോളല്ലേ അവള്?? അവൾക്കൊന്ന് വാഷ് ചെയ്ത് കൊടുക്കാനെന്താ അച്ഛന് കൊറച്ചിലാ?? അതോ അറപ്പോ?? ഇപ്പൊ നിങ്ങൾക്കാർക്കും അവളോട് ഒരുതരി സ്നേഹം ഇല്ലല്ലോ."

"കണ്ണാ നീ എന്തൊക്കെയാ ഈ പറയണേ??"

"അച്ഛന് ഒന്നും അറിയില്ലല്ലേ. അവള് വിളിച്ചപ്പോ അച്ഛൻ അങ്ങോട്ട്
പോയിരുന്നെ അവൾക്ക് ഇങ്ങനെ ഇവിടെ കിടക്കേണ്ടി വരുവായിരുന്നോ??"

"നിന്നോട് ഇതൊക്കെ ആരാ പറഞ്ഞേ??"

"ഏതായാലും നിങ്ങള് രണ്ടുപേരുമല്ലെന്ന്‌ അറിയാലോ. പിന്നെ എന്നോട് പറയാൻ ആരാ ഉള്ളേ??"

"എടാ അവളെ കൊണ്ട് ടോയ്‌ലറ്റിൽ ഇരുത്തിട്ട് ഞാൻ വെളിയിലൊട്ടിറങ്ങി. അവള് വിളിക്കുമ്പോ അകത്ത് കേറാന്ന് വിചാരിച്ചു. പക്ഷെ അപ്പോഴേക്കും ഒരു കാൾ വന്ന് ഞാൻ അതിലായിപ്പോയി. എന്റെ തെറ്റ് തന്നെയാ. പിന്നെ അവളുടെ ശബ്‌ദം കേട്ടാ ഞാനൊടി ചെന്നത് അപ്പൊ കാണുന്നത് തറയിൽ നെറ്റി പൊട്ടി ചോര ഒലിപ്പിച്ചോണ്ട് കിടക്കണ അവളെയാ."

അത്രയും പറഞ്ഞ് അച്ഛൻ ചെയറിലേക്ക് തളർന്നിരുന്നു.

"നീ പറഞ്ഞല്ലോ ഞങ്ങൾക്ക് രണ്ടാൾക്കും അവളോട് സ്നേഹം ഇല്ലെന്ന്. എങ്ങനെ ഉണ്ടാവും ഞങ്ങള് കൊടുക്കണ്ട സ്നേഹം നീയല്ലേ അവൾക്ക് കൊടുക്കണേ. അവളിപ്പോ ഞങ്ങളോട് നേരെ ചൊവ്വേ മിണ്ടുന്നുണ്ടോ??

💬 Comments

View all comments