0%

Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 616

നീ തീർത്തില്ലേ ഹൃദയത്തിൻ തരാട്ടിൻ താളത്തിൽ ഉറങ്ങിലേ.....
പോയിമറഞ്ഞ നാളുകളിൽ മനദാരിൽ നൊമ്പരമായി മിഴിനിഴാൽ എന്നും തേടുന്നു.......

പ്രിയനേ നീ എന്ന് വരും...
നിഴലായി ഞാൻ കൂടെ വരാം....
കുളിർമഞ്ഞിൻ കാറ്റായി തഴുകമോ....

മേലെ മാനത്ത് താരകൾ മിന്നുന്നു
ഓർമകൾ ഉണരുന്നു മനം ഉരുകുന്നു.

പ്രിയനേ നീ എന്ന് വരും...
നിഴലായി ഞാൻ കൂടെ വരാം....
കുളിർമഞ്ഞിൻ കാറ്റായി തഴുകമോ....

മേലെ മാനത്ത് താരകൾ മിന്നുന്നു
ഓർമകൾ ഉണരുന്നു മനം ഉരുകുന്നു.......???"
...........................

"കണ്ണാ...."

അച്ഛന്റെ വിളിയാണ് പഴയ ഓർമകളിൽ നിന്നും എന്നെ തിരികെ കൊണ്ട് വന്നത്.

"നിനക്ക് ഓർമയില്ലേ അവനെ??"

"മറക്കാൻ പറ്റോ??"

ചേട്ടനെ മറക്കണം എങ്കിൽ ഞാൻ മരിക്കണം. ആ ചേട്ടന്റെ ഒറ്റ സമ്മതം കൊണ്ട അന്ന് എന്റെ ചേച്ചിക്ക് ഒരവസരം കിട്ടിയേ.

"ഗോകുൽ കൃഷ്ണയും അമ്മയും ഇന്നിവിടെ വന്നിരുന്നു."

അമ്മയാണ് അത് പറഞ്ഞത്.

"നിന്റെ ചേച്ചിയെ വിവാഹം ആലോചിച്ച്."

അത് കേട്ട് ഞാൻ ഞെട്ടി. കാരണം ചേട്ടൻ ഇതിന് മുന്പും ഇവിടെ വന്നിട്ടുണ്ട്. ചേച്ചിയെ ഇനിയും വേറെ പരിപാടികൾക്കായി പാടാൻ വിളിക്കാൻ. പക്ഷെ സന്തോഷപൂർവം അത് നിരസിക്കുകയാണ് അവൾ ചെയ്തത്. പക്ഷെ ഇന്ന് എന്റെ ചേച്ചിയെ വിവാഹം ആലോചിച്ച് ചേട്ടനും ചേട്ടന്റെ അമ്മയും വന്നത് കേട്ടപ്പോ എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു.

"മോനെ നീ എന്താ ഒന്നും പറയാത്തെ??"

അച്ഛൻ പറഞ്ഞത് കേട്ടെങ്കിലും എനിക്ക് മറുപടി എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു.

"മോനെ കണ്ണാ....."

"എനിക്ക് ഗോകുല് ചേട്ടനെ ഒന്ന് കാണണം."

വീണ്ടും അച്ഛൻ വിളിച്ചപ്പോ എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്.

💬 Comments

View all comments