Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
പിന്നെ ഫോൺ എടുത്ത് ഗോകുൽ ചേട്ടനെ വിളിച്ചു. രണ്ടാമത്തെ റിങ്ങിൽ തന്നെ പുള്ളി ഫോൺ എടുത്തു.
"അഹ് ഹലോ ചേട്ടാ ഞാനാ കാളിദാസ്."
"ഞാനും അമ്മയും ഇന്ന് വീട്ടിൽ വന്നിരുന്നു."
"ഞാനെല്ലാം അറിഞ്ഞു. എനിക്ക് ചേട്ടനെ ഒന്ന് കാണണം. ഇപ്പൊ free ആണോ??"
"അഹ്. ഞാൻ എവിടെ വരണം??"
"ഞാനിപ്പോ ജംങ്ഷനിൽ നിപ്പുണ്ട്."
"ശെരി എന്നാ നീ അവിടെ തന്നെ നിന്നോ ഞാനൊരു പത്ത് മിനിറ്റിനുള്ളിൽ അങ്ങ് എത്താം."
"അഹ് ഞാൻ ഈ റോഡ് സൈഡിലുള്ള ചായ തട്ടിൽ നിക്കാം."
പത്ത് മിനിറ്റ് എന്ന് പറഞ്ഞാൽ പത്ത് മിനിറ്റ്. അതിനുള്ളിൽ തന്നെ പുള്ളി എത്തി. ഞങ്ങൾ അകത്തേക്കിരുന്നു. ഓരോ ചായ ഓർഡർ ചെയ്തു. ഓർഡർ ചെയ്യാൻ മാത്രേ പുള്ളി വായ
തുറന്നോളൂ. ഒരു മരിച്ച വീടിന്റെ അവസ്ഥ ആയിരുന്നു. മരിച്ച വീട്ടിൽ പിന്നും കരച്ചില്ലെങ്കിലും കാണും ഇവിടെ അതൂല്ല. പിന്നെ ഞാനൊന്നും നോക്കില്ലാ, ഞാൻ തന്നെ അങ്ങ് സംസാരിച്ച് തുടങ്ങി.
"ചേട്ടനും അമ്മയും ഇന്ന് ചേച്ചിയെ പെണ്ണ് കാണാൻ വന്നൂന്ന് അറിഞ്ഞപ്പോ സത്യത്തിൽ എനിക്ക് സന്തോഷാരുന്നു. എന്റെ ചേച്ചിക്ക് കിട്ടാവുന്ന ഏറ്റവും വല്യ ഭാഗ്യവും ഇത് തന്നെയാ. അതാ ചേട്ടനെ കാണാനും കുറച്ച് കാര്യം സംസാരിക്കാനും ഞാൻ വിളിച്ചേ. അന്ന് ആ അമ്പലത്തിൽ വച്ചിട്ടാ ഞാനും ചേച്ചിയും ചേട്ടനെ ആദ്യയിട്ട് കാണണേ. രണ്ടേ രണ്ട് മാസമേ ആയിട്ടുള്ളൂ. ഇടക്ക് ഒന്നുരണ്ട് ദിവസം വീട്ടിലും വന്നിട്ടുണ്ട്. ചേട്ടന് എന്റെ ചേച്ചിയോട് ഇഷ്ട്ടം തോന്നിയത്, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് വെറുമൊരു സഹതാപത്തിന്റെ പുറത്താണോ??"
"നീ പറഞ്ഞത് എല്ലാം തെറ്റാ കണ്ണാ.."
💬 Comments
View all comments