Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
"എന്റെയീ പേര് എങ്ങനെ അറിയാം??"
ഇത് വരെയും കണ്ണൻ എന്നുള്ള പേര് ചേട്ടനോട് പറഞ്ഞിട്ടേ ഇല്ലായിരുന്നു. അങ്ങനെയുള്ള ഒരാള് ആ പേര് വിളിച്ചപ്പോ സത്യം പറഞ്ഞാൽ ഞാൻ ഞെട്ടി പോയി.
"ഇപ്പോഴേ ഇങ്ങനെ ഞെട്ടിയാലോ! ഞെട്ടനുള്ളത് ഒന്നും ഞാൻ പറഞ്ഞില്ലല്ലോ. പറയാൻ പോകുന്നതെ ഉളളൂ."
പൂർത്തിയായി. മനസ്സിൽ അതും പറഞ്ഞ് പുറമെ ഞാൻ നല്ല സ്റ്റൈലൻ ചിരി ചിരിച്ചു.
"കണ്ണാ, നിന്റെ ചേച്ചിക്ക് ഒരു ബസ് അക്സിഡന്റ് സംഭവിച്ചു. അതിന് ശേഷം അല്ലെ ഇങ്ങനെ ആയത്??"
ഞെട്ടൽ നമ്പർ 1 on the steg. വീണ്ടും എന്റെ മനസ്സ് എന്നോട് തന്നെ പറഞ്ഞു.
"Mm"
അറിയാതെ തന്നെ ഞാൻ മൂളിപ്പോയി.
"ആ അക്സിഡന്റിന് മുൻപ് തന്നെ എനിക്ക് ലക്ഷ്മിയെ പരിചയം ഉണ്ടായിരുന്നു. ഞാനും അവൾടെ കോളേജിൽ തന്നെയായിരുന്നു ബി.ടെക് പഠിച്ചത്. സീനിയർ ആയത് കൊണ്ടാവും മറ്റുള്ളവരെ പോലെ തന്നെയായിരുന്നു അവളും എനിക്ക്. പക്ഷെ എപ്പോളാണ് എനിക്കവളോട് പ്രണയം തോന്നിയത് എന്നറിയില്ല. അവളറിയാണ്ട് തന്നെ അവളുടെ പുറകെ ഒരു നിഴലായി ഞാനുണ്ടായിരുന്നു. ക്ലാസ് കഴിയുമ്പോ അവളോടൊപ്പം അവളറിയാതെ ഞാനും പോകുമായിരുന്നു. അങ്ങനെ അവൾടെ വീട് കണ്ടുപിടിച്ചു. പിന്നെ പിന്നെ നിന്നെ കണ്ടു. അമ്മയെ കണ്ടു. അച്ഛനെ കണ്ടു. ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ അവളത് എങ്ങനെ accept ചെയ്യും എന്നറിയത്തതിനാൽ പറഞ്ഞില്ല. എല്ലാം ഉള്ളിൽ കൊണ്ട് നടന്നു. പക്ഷെ എല്ലാത്തിനും ഒരു സമയം ഉണ്ടാവുമല്ലോ! പറയാൻ തന്നെ തീരുമാനിച്ചു. ക്ലാസ് ഇല്ലാത്ത ഒരു ദിവസം എന്നത്തേയും പോലെ ഞാൻ നിങ്ങടെ വീടിനടുത്ത് ഉണ്ടായിരുന്നു. അപ്പോഴാ അവള് എങ്ങോട്ടോ പോവാനായി ഇറങ്ങിയത്.
💬 Comments
View all comments