0%

Chapter Title : ?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 333

മായകണ്ണൻ 4

Mayakkannan Part 4 | Author : Crazy AJR | Previous Part

ഞാൻ വീണ്ടും വന്നൂട്ടോ. അന്നെന്റെ birthday wish ചെയ്ത എല്ലാവർക്കും thanks. നിങ്ങൾ ഇടുന്ന കമന്റുകൾക്ക് replay തരണം എന്നുണ്ട്. പക്ഷെ തിരക്കുകൾ കാരണം പറ്റുന്നില്ല. ഈ part നിങ്ങൾക്ക് എത്രത്തോളം ഇഷ്ടമാവൂന്ന് എനിക്കറിയില്ല. ഇഷ്ട്ടയാൽ ഹൃദയം ചുവപ്പിക്കണെ. അഥവാ ഇഷ്ട്ടയില്ലേ ഒന്ന് ഉപദേശിച്ച് വിട്ടാൽ മതി. പാവോല്ലേ ഞാൻ

മായകണ്ണൻ..........

"മായ....."

ഞെട്ടി ഇരിക്കുമ്പോളും എന്റെ വായിൽ നിന്നും അവളുടെ പേര് കൂടെ വീണു. അപ്പൊ അവളെന്നെ സൂക്ഷിച്ച് നോക്കി.

"കണ്ണൻ...."

സൂക്ഷിച്ച് നോക്കിയതിന് അർത്ഥം ഉണ്ടായി. അവളെന്റെ പേര് ഇപ്പോഴും ഓർത്തിരിക്കുന്നു എന്നറിഞ്ഞപ്പോ ചെറുതായിട്ട് എനിക്ക് സന്തോഷൊക്കെ തോന്നി.

"എന്താ ഇവിടെ??"

"എന്താ ഇവിടെ??"

ഞങ്ങൾ രണ്ടാളും ഒരേ പോലെ ചോദിച്ചു. അവള് ചിരിച്ചു. ഞാൻ മയങ്ങി.

"അഹ്, ഞാൻ എല്ലാ ഞായറും ഈ ഹോസ്പിറ്റലിൽ വരും. ഇവിടെ കിടക്കുന്ന മിക്ക പേഷ്യൻസിനും രാത്രിയിലുള്ള ഫുഡ് കൊടുക്കുന്നത് ഞാനാ. മാസത്തിൽ ഒരു ഞായർ blood ഉം donate ചെയ്യും. ഇന്ന് donate ചെയ്യേണ്ട ദിവസാ. അതാ നേരത്തെ എത്തിയെ."

അവള് പറഞ്ഞതൊക്കെ കേട്ട് എന്റെ തലക്കകത്ത് കൂട് വച്ചിരുന്ന മരംകൊത്തി കൂടും കളഞ്ഞ് എങ്ങോട്ടോ പോയി.

"അല്ല കണ്ണൻ എന്താ ഇവിടെ??"

അവളുടെ ചോദ്യം ആണ് എന്റെ പറന്ന് പോയ മരംകൊത്തിയെ തിരികെ കൊണ്ട് വന്നത്.

"അഹ് അത് ഒരു ആക്സിഡന്റ് പറ്റി അഡ്മിറ്റാ."

പോയ മരംകൊത്തി തിരിച്ച് വന്നെങ്കിലും എനിക്ക് മൊത്തമായി വെളിവ്‌ വന്നില്ല.

💬 Comments

View all comments