0%

Chapter Title : ?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 498

നിർത്തി.

"വാ ഇറങ്ങ്."

നല്ല ഭംഗിയുള്ള ഒരു കൊച്ചുവീട്. അത്ര കൊച്ചൊന്നുമല്ല എന്നാലും തീരെ വലുതുമല്ല. അവൾ hand bag ൽ നിന്നും കീ എടുത്ത് വാതിൽ തുറന്നു. ടെയിൽ ഇട്ട തറ. അതാണെങ്കിലോ കണ്ണാടി പോലെ തിളങ്ങുന്നു. ഹാളിലേക്ക് കേറിയാ എന്റെ കണ്ണിലുടക്കിയത് രണ്ടുപേരുടെ മാല ഇട്ട ഫോട്ടോകളാണ്. ഞാനതിൽ തന്നെ നോക്കി നിന്നു.

"എന്റെ പപ്പയും മമ്മിയും അഹ്."

അവളുടെ ശബ്‌ദം.

"ഇവിടെ ഒറ്റക്ക് താമസിക്കാൻ മായക്ക് പേടി ഇല്ലേ??"

"എന്തിനാ പേടിക്കണേ?? എനിക്ക് കൂട്ടിന് എന്റെ പപ്പയും മമ്മയും ഇല്ലേ??"

അവളുടെ മുഖം മങ്ങി.

"ഒരുപാട് സങ്കടങ്ങൾ ഉണ്ടല്ലേ മായേ നിനക്ക്??"

"എനിക്കൊരു 7 വയസ്സ് ഉള്ളപ്പളാ പപ്പയും മമ്മയും എന്നെ ദത്തെടുക്കണേ. അവരെന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നു. നിലത്തിരുത്തില്ലായിരുന്നു എന്നെ. അത്രക്കിഷ്ടം ആയിരുന്നു. അവരെന്നെ സ്നേഹിച്ചത് പോലെ ഞാൻ അവരെ സ്നേഹിച്ചില്ല. പത്താമത്തെ വയസ്സില് വെള്ള പുതപ്പിച്ച പപ്പയുടെ ശരീരം കണ്ടപ്പളാ അന്നാദ്യമായി ഞാൻ പപ്പാന്ന് തന്നെ വിളിക്കണേ. അന്ന് നടന്ന ആ അക്‌സിഡന്റിൽ പപ്പ പോയി. മമ്മ കിടപ്പിലുമായി. പതിനെട്ടാമത് വയസ്സ് തികഞ്ഞപ്പോ പിറന്നാൾ ആഘോഷിച്ചു. ഞാൻ തന്നെ വാങ്ങിയ ഒരു ചെറിയ കേക്ക്. അത് മുറിച്ച് മമ്മടെ വായിലേക്ക് വാക്കുമ്പോ എന്നെ നോക്കി മമ്മ ഒരു ചിരി ചിരിച്ചു പക്ഷെ ഞാൻ അറിഞ്ഞിരുന്നില്ല അത് എന്റെ മമ്മേടെ അവസാനത്തെ ചിരിയാണെന്ന്."

കണ്ണീര് തുടക്കുമ്പോഴും അവൾ ചിരിക്കുന്നുണ്ടായിരുന്നു. എനിക്കും ഇന്നത്തെ ദിവസം മോശമൊരു ദിവസാ. ഒറ്റ ചങ്കിന്റെ കഥ കേട്ട് കരഞ്ഞപ്പോ ഞാൻ വിചാരിച്ചില്ല എന്റെ പ്രാണന്റെ കഥ കേട്ട്

💬 Comments

View all comments