0%

Chapter Title : ?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 503

ഇതിനാണോ എന്റെ ചെക്കൻ വിഷമിക്കണേ??"

അവളത്രെയും മാത്രമേ പറഞ്ഞൂള്ളൂ. അല്ലെങ്കിൽ തന്നെ അവളെന്നെ വേറെ എന്ത് പറഞ്ഞാ സമാധാനിപ്പിക്കാ??

ചേച്ചി നിനക്ക് കാണുമ്പോ ഏറ്റവും കൂടുതൽ സന്തോഷം ഉണ്ടാവുന്ന ഒരു കാര്യം കാട്ടി തരട്ടെ??"

എനിക്ക് സങ്കടം വന്നാൽ അതിനെക്കാളിരട്ടി സങ്കടം അവൾക്കുണ്ടാവും. അതുകൊണ്ട് തന്നെ മൂഡ് മാറ്റാനായി ഞാൻ പറഞ്ഞു.

"എന്താടാ??"

"ആദ്യം നീ ഇങ്ങോട്ട് വാ."

ഞാനവളേം എടുത്ത് നേരെ താഴേക്കിറങ്ങി. ഹാളിൽ സോഫയിൽ ഇരിക്കുന്ന മായയെ കണ്ട് ചേച്ചിക്ക് സന്തോഷമാണോ അത്ഭുതം ആണോ വന്നതെന്ന് അറിയില്ല. മായയുടെ അടുത്തായി തന്നെ ഞാൻ ചേച്ചിയെയും കൊണ്ടിരുത്തി. മായ ചേച്ചിയെ കെട്ടിപ്പിടിച്ചു. അത് ഞാനും ചേച്ചിയും ഒട്ടും പ്രതീക്ഷിച്ചില്ല. അമ്മ അടുക്കളയിൽ പോയിരിക്കുവായിരുന്നു. ഒന്ന് ഞെട്ടിയെങ്കിലും ചേച്ചിയും അവളെ കെട്ടിപ്പിടിച്ചു. പിന്നീട് ഇരുവരും ചിരിയോടെ വിട്ടുമാറി.

"ഞാൻ ഒട്ടും പ്രീതിക്ഷിച്ചില്ല മോള് ഇങ്ങോട്ട് വരൂന്ന്."

"ഞാനും വിചാരിച്ചതല്ല. രണ്ട് കാര്യങ്ങൾ ഉണ്ട്. ഒന്ന് ചേച്ചിയെയും അമ്മെയെയും അച്ഛനെയും ഒക്കെ കാണാലോ. പിന്നെ കണ്ണനും വിളിച്ചു."

അപ്പോഴേക്കും അമ്മ ട്രെയില് എന്തോ കൊണ്ട് വന്നു. അവൾക്കും ചേച്ചിക്കും എനിക്കും തന്നു. നാരങ്ങാ വെളളം ആയിരുന്നു.

"അച്ഛൻ എവിടെ പോയി അമ്മേ??"

"നേരത്തെ നിന്റെ കൂടെ വന്നിട്ട് ഇതുവരെ ഇങ്ങോട്ട് എത്തില്ലല്ലോ!"

"ആരെ കാണാനുണ്ടെന്നും പറഞ്ഞ് എന്നെ അവിടെയിറക്കിട്ട് പോയി."

"അല്ല നിങ്ങള് തമ്മില് നേരത്തെ പരിചയമുണ്ടോ??"

ചേച്ചിയുടെയും മായയുടെയും വാ തോരാതെയുള്ള സംസാരം കേട്ട് അമ്മ ചോദിച്ചു.

"അതൊക്കെ പിന്നെ വിശദമായി പറഞ്ഞുതരാം."

ചേച്ചി പറഞ്ഞു. പിന്നെ അമ്മയും അവർക്കൊപ്പം കൂടി. അവരോരോ വിശേഷങ്ങൾ പറയാൻ തുടങ്ങി.

💬 Comments

View all comments