0%

Chapter Title : ?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 506

അമ്മ ചോദിച്ചതിന് വെറുതെയൊന്ന് മൂളി.

"പാവം മോള്. വല്ലാത്ത കഷ്ട്ടം തന്നെയാ അതിന്റെ കാര്യം. ജനിപ്പിച്ചവര് എവിടാന്ന് പോലും അറിയില്ല. വളർത്തിയവര് ആണേ മരിച്ചും പോയി."

അമ്മ പറഞ്ഞ് തീർന്നതും ഞാൻ നേരെ മുറിയിലേക്കോടി. വേറൊന്നിനും വേണ്ടിയല്ല അവളെ വിളിക്കാൻ വേണ്ടി.

"ഈ ചെക്കന് ഇതെന്ത് പറ്റി??"

മുറിയിലേക്കെത്തിയാ ഞാൻ ഫോൺ എടുത്ത് മായക്ക് വിളിച്ചു. എന്റെ ഹൃദയം നല്ലത് പോലെ മിടിക്കാൻ തുടങ്ങി. ring മുഴുവൻ കേട്ട് ഫോൺ കട്ടായി. ഞാൻ വീണ്ടും വിളിച്ചു. ഇപ്രാവശ്യം ആദ്യ റിങിൽ തന്നെ ഫോൺ എടുത്തു.

"ഹലോ കണ്ണാ..."

മായയുടെ ശബ്‌ദം പ്രതീക്ഷിച്ച ഞാൻ കേട്ടത് എന്റെ അച്ഛന്റെ ശബ്ദതമാ.

"അച്ഛാ മായയുടെ ഫോൺ എങ്ങനെയാ അച്ഛന്റെ കയ്യിൽ കിട്ടിയേ??"

"അതൊക്കെ പറയാം മോനെ. നീ ആദ്യം കൃഷ്ണ ഹോസ്പിറ്റലിലേക്ക് വാ."

"അച്ഛാ മായക്ക് എന്താ പറ്റിയെ??"

"ഒന്നുല്ല മോനെ. നീ വേഗം ഇങ്ങോട്ട് വാ."

അത്രയും പറഞ്ഞ്‌ അച്ഛൻ ഫോൺ കട്ട് ചെയ്തു. പിന്നൊരു ഓട്ടമായിരുന്നു. അമ്മയും ചേച്ചിയും ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു പക്ഷെ അതൊന്നും എന്റെ ചെവിയിൽ കേറിയില്ല. കണ്ണുനീര് കാരണം കണ്ണ് അടഞ്ഞു പോകുന്നു. റോഡിലേക്കിറങ്ങിയപ്പോ തന്നെ ഒരു ഓട്ടോ കിട്ടി. അതിലേക്ക് കേറി.

"എങ്ങോട്ടാ??"

"കൃഷ്ണ ഹോസ്പിറ്റൽ."

അവൾക്ക് ഒന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥനയോടെ ഞാൻ കണ്ണുകൾ അടച്ചു.

തുടരും.............

💬 Comments

View all comments