0%

Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]

Author : Kambikathakal Read All Parts 734

കണ്ട സന്തോഷത്തിൽ ഞാൻ...."

"മക്കളെയോ അതോ ചേച്ചിയെയോ??"

ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

"പോടാ ചെക്കാ."

എന്റെ തലയിലൊന്ന് കൊട്ടി അമ്മ അടുക്കളയിലേക്ക് പോയി. ചേട്ടനും ചേച്ചിക്കും എന്തക്കെയോ പറയണം എന്നുണ്ട്. ഞാനവിടെ നിക്കുന്നോണ്ടാവും.

"അതേ എന്നാ നിങ്ങള് സംസാരിച്ചിരിക്ക്. ഞാൻ അമ്മക്ക് വല്ലോ സഹായോം വേണൊന്ന് ചോദിക്കട്ടെ."

രണ്ട് പേരോടുമായി ഞാൻ പറഞ്ഞു. അത് കേട്ടതും രണ്ടും ഞെട്ടി എന്നെ നോക്കി. ചേച്ചീടെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി. സ്വന്തം അമ്മ സഹായത്തിന് അറിഞ്ഞു വിളിച്ചപോലും ആ ഭാഗത്തോട്ട് പോകാത്ത ഞാൻ ഇപ്പൊ ഈ അമ്മ വിളിക്കാണ്ട് തന്നെ പോകുന്നത് ഓർത്തവും. സ്വർഗത്തിലെ കട്ടുറുമ്പ് അവൻ നിക്കാണ്ട് ഞാൻ നേരെ അടുക്കളയിലോട്ട് വിട്ടു.

സമയം പെട്ടന്ന് പോയി. ഞാൻ പുറത്തിരിക്കുവായിരുന്നു. വീട്ടിന്ന് ഒന്ന് രണ്ട് തവണ അമ്മ വിളിച്ചു എന്തായിന്ന് ചോദിച്ച്. അതിനൊക്കെ ഒന്നും ആയില്ലാന്ന് മറുപടി കൊടുക്കാനെ എനിക്കായുള്ളൂ. ഇത്രയൊക്കെ ആയിട്ടും എന്റെ പെണ്ണിന് എന്നെ ഒന്ന് വിളിക്കാൻ തോന്നില്ലല്ലോ! അതോർത്തപ്പോ നല്ല സങ്കടം വന്നു. എന്തോ പെട്ടന്ന് അവളെ കാണാനൊരു കൊതി. അപ്പൊ തന്നെ അച്ഛനെ വിളിച്ചു. ഞങ്ങൾ ഇറങ്ങാൻ പോവാ എന്നും പറഞ്ഞു.

"അമ്മേ എന്നാ ഞങ്ങൾ ഇറങ്ങട്ടെ??"

ഞാൻ ഹാളിലേക്ക് വന്ന് പറഞ്ഞു. സോഫയിൽ തന്നെ എല്ലാരും ഉണ്ടായിരുന്നു.

"അയ്യോ മോനെ ഇപ്പഴേ പോവാ??"

അത് കേട്ടപ്പോ അമ്മക്കും ചേട്ടനും ഒരേ വിഷമം. അതിലേറെ എന്നെ ഞെട്ടിച്ചത് ചേച്ചിടെ മുഖത്തെ വിഷമം ആണ്.

"അഹ് അമ്മേ ഞങ്ങളിനി ഒരു ദിവസം വരാം."

"എവിടാന്നും പറഞ്ഞ് വരും മോനെ?? ഞങ്ങള് വൈകിട്ടിറങ്ങും. എന്റെ

💬 Comments

View all comments