0%

Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]

Author : Kambikathakal Read All Parts 717

എന്താ ചേച്ചി??"

"ഇങ്ങനെ ഊറ്റല്ലേ ടാ അവളിവിടെ തന്നില്ലേ?? ഊറ്റി ഊറ്റി കൊച്ചിന്റെ രക്തം മൊത്തം കുടിച്ചു."

ഞാൻ നല്ല രീതി ചമ്മി. എന്റെ പെണ്ണിനെ നോക്കിയപ്പോ അവളും നാണിച്ചു തല താഴ്ത്തിയിരിക്കുന്നു.

"ടാ പോയി പാമ്പും കട്ടേം എടുത്തിട്ട് വാ. എന്റെ മുറിയിലിരുപ്പുണ്ട്."

"അഹ്."

രണ്ട് വർഷം മുൻപ് അമ്പലത്തിലെ കൊടിയേറ്റിന് വാങ്ങിയതാ. 250 രൂപയായി പൈസ നോക്കിലാ. രണ്ട് വശമുള്ള ഒരു box. ഒന്നിൽ ഏണിയും പാമ്പും മാറ്റേതിൽ lodo. മുറി മുഴുവൻ അഴിച്ചു പെറുക്കി. ഒടുക്കം കാട്ടിലിനടിയിൽ നിന്ന് സാധനം കിട്ടി. ഇപ്പൊ അങ്ങനെ വല്യ രീതിയിൽ കളിയൊന്നുമില്ല. വല്ലപ്പോഴും ഞായറാഴ്ചകളിൽ എല്ലാരുടേം കൂടെ ഇരുന്ന് ഒരു കളി. സാധനം എടുത്ത് പൊടിയൊക്കെ തുടച്ച് വീണ്ടും എന്റെ മുറിയിലേക്ക് ചെന്നു. ബോർഡ് കാട്ടിലിലേക്ക് വച്ച് ഞാൻ കേറിയിരുന്നു.

"First ഞാൻ!"

"ഇല്ലില്ലാ first first.."

ബോർഡ് കണ്ടതും രണ്ടൂടെ കൊച്ചു കുട്ടികളെ പോലെ വാശിപ്പിടിക്കാൻ തുടങ്ങി. മായക്ക് എന്റെ പ്രായം ആണെന്നെങ്കിലും പറയാം. പക്ഷെ പതിരുപത്തിനാല് വയസ്സുള്ള എന്റെ ചേച്ചി ഇങ്ങനെ കാണിക്കുന്നത് കാണുമ്പോളാ. അഹ് അല്ലേലും എത്ര പ്രായമുള്ളോര് ആണേലും ഈ സാധനം കണ്ട് കഴിഞ്ഞ അവരെല്ലാം കൊച്ചു കുട്ടികളാവും.

"നിങ്ങളിങ്ങനെ അടി കൂടാതെ. നമ്മക്ക് ടോസ് ഇടാം. അടോ പിടോ പാൽ പഴം മുട്ട ഡോസ് ready one two three go..... ചേച്ചി പോയി. അടോ പിടോ പാൽ പഴം മുട്ട ഡോസ് ready one two three go..... മായയും പോയി നിങ്ങൾക്ക് രണ്ടുപേർക്കും അല്ല first

💬 Comments

View all comments