Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
പ്രാര്ഥിക്കുന്നുണ്ട്. ഞങ്ങള് തിരിച്ച് വരുമ്പോ നിന്റെ മുഖത്ത് കുറ്റബോധം ഉണ്ടാവല്ലെന്ന്!"
ഞാൻ മാത്രം കേൾക്കെ ആണ് അവളത് പറഞ്ഞത്. എന്നിട്ട് ഒരു കുണുങ്ങി ചിരിയും.
"അയ്യേ ആ വാ ഒന്നടക്ക്. എന്തൊക്കെയാ പറയണത് എന്നറിയോ നിനക്ക്??"
"Mm mm."
പിന്നും ഒരാക്കിയ ചിരി.
"കോപ്പ് ഒന്ന് പോയെടി ഞരമ്പേ."
അവൾടെ തലക്കിട്ടൊരു കൊട്ട് കൊടുത്തു. അച്ഛൻ വണ്ടിയെടുത്തു.
"റ്റാറ്റ....."
അവൾ കൈ വീശി കാണിച്ചു. തിരിച്ച് ഞാനും.
അകത്തേക്ക് കേറി വാതില് കുറ്റി ഇട്ടു. സമയം നോക്കുമ്പോ അഞ്ചാവുന്നതെ ഉള്ളൂ. എന്തായാലും ഉറക്കം പോയി. മായയെ പോയി ഒന്ന് നോക്കാന്ന് വിചാരിച്ചു. അമ്മ പറഞ്ഞ പോലെ നല്ല ഉറക്കാ. ഇപ്പൊ നല്ല തണുപ്പാ. അവളാണേ മൂടിട്ടും ഇല്ല. ഞാൻ അവിടെ ചുരുണ്ട് കിടന്ന ബെഡ്‌ഷിറ്റ് കൊണ്ട് അവളെ നന്നായി പുതപ്പിച്ചു. ഒന്നൂടെ അവളെ നോക്കി. ഉറങ്ങുമ്പോളും ഇവളെന്ത് സുന്ദരിയാ. പൃഥ്വിരാജ് പറയുമ്പോലെ ഇവളെ കണ്ട കടിച്ചു തിന്നാൻ തോന്നും.
"ഏയ് നീ ഉറങ്ങിലെ പെണ്ണേ??"
മുറി വിട്ട് പുറത്തിറങ്ങാൻ പോയതും അവന്റെ കൈക്ക് കേറി പിടിച്ചു.
"ഞാനിപ്പോ എണീച്ചേ ഉള്ളൂ."
"ഉറങ്ങിക്കോ സമയം അഞ്ചായതെ ഉള്ളൂ."
"നീ ഉറങ്ങുന്നില്ല??"
"ഏയ് ഞാനിനി ഉറങ്ങിയ എണിക്കുമ്പോ താമസിക്കും! ഞാൻ ടിവി കാണാൻ പോവാ."
"ഞാനും വരട്ടെ??"
"എന്താ ഉറങ്ങുന്നില്ലേ??"
"ഉറക്കൊക്കെ പോയി."
അവൾ ചിരിച്ചു.
"വാ."
എപ്പോഴും ചെയ്യുന്ന പോലെ അവളെ പതിയെ എണിപ്പിച്ചു. അവന്റെ തോളിലൂടെ കൈയിട്ടു. പിന്നെ കൊന്തി കൊന്തി നടന്നു.
ഹാളിൽ സോഫയിലേക്ക് അവളെ ഇരുത്തി. കൂടെ ഞാനും. ടിവി ഇട്ട് english movies
💬 Comments
View all comments