Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
നെഞ്ചോട് ചേർന്ന് കിടന്നു.
"അയ്യോ"
"എന്താ കാലും നെറ്റിയും നനയില്ലേ??"
"ഓഹ് ശെരിയാണല്ലോ. ഇത്രയും ദിവസം ആയില്ലേ നെറ്റിടെ കേട്ട് അവുത്തലോ?? മുറിവ് ഉണങ്ങി കാണും."
"വേണ്ട വേണ്ട അവസാനം അത് പണിയാവും. ഒരാഴ്ച കൂടെ കഴിഞ്ഞിട്ട് ഹോസ്പിറ്റലിൽ പോവോലോ അപ്പൊ അവര് തന്നെ അവുത്തോളും."
"അപ്പൊ പിന്നെ എന്താ ചെയ്യാ??"
"സാരല്ല. നമ്മക്ക് ടിവി കാണാം വാ."
"ഏയ് നീ ഇവിടെ ഇരിക്ക് ഞാനിപ്പോ വരാം."
അവളെ അവിടെ കിടന്ന കസേരയിൽ ഇരുത്തി. പിന്നെ നേരെ റൂമിലേക്ക് പോയി അലമാര തുറന്ന് അച്ഛന്റെ ഒരു വെള്ള മുണ്ട്
എടുത്തു. എന്തോ കറ പിടിച്ച് അച്ഛൻ ഉടുക്കാതെ ഇട്ടേക്കുന്നതാ അത്. ഞാൻ അതും എടുത്ത് നേരെ അവൾടെ അടുത്തേക്ക് പോയി. അതിന്ന് ഒരു ചെറിയ പീസ് കീറി അവൾടെ നെറ്റിയിൽ ചുറ്റി കെട്ടി. ബാക്കി വന്നത് അത്രയും അവൾടെ കാലിലും. ഞാൻ ചെയ്യുന്നത് എല്ലാം അവള് സസൂക്ഷ്മം നോക്കുന്നുണ്ട്.
"ഇനി വാ."
ഞാനവളുടെ കൈ എന്റെ തോളിലേക്ക് ഇട്ടു. പെട്ടന്ന് അവളാ കൈ പിൻവലിച്ചു.
"Mm വാ."
"എന്നെ എടുക്ക്."
കൊച്ച് കുട്ടി ചിണുങ്ങും പോലെ അവൾ ചിണുങ്ങി. പിന്നൊരു കുണുങ്ങി ചിരിയും.
അത് കണ്ട് ഞാനും ചിരിച്ചു പോയി.
"നമ്മക്ക് ടെറസ്സിന്റെ മണ്ടേ പോയി മഴ കൊള്ളാം??"
"Mm വാ."
അവളെ ഞാനെന്റെ കൈയിൽ കോരിയെടുത്തു. ഇപ്രാവശ്യം പെണ്ണ് പേടിച്ചില്ല. അടങ്ങി കിടന്നു. അവളേം കൊണ്ട് സ്റ്റെപ് കേറി മുകളിൽ പോയി നിന്നു. മഴ ഇപ്പഴും തകൃതിയായി പെയ്യുന്നുണ്ട്. മഴത്തുള്ളികൾ മുഖത്ത് വീണ് ചെറുതായി വേദന
💬 Comments
View all comments