0%

Chapter Title : മായമാധവം 1 [Madhu]

Author : Kambikathakal Read All Parts 260

അവരിൽ ചിലർ ഞങ്ങളെ നോക്കി അടക്കം പറയുന്നുണ്ട്. ആരോ കടുംകാപ്പി ഗ്ലാസ്‌ നീട്ടി. വാങ്ങി മെല്ലെ കുടിച്ചു. മെല്ലെ മെല്ലെ കണ്ടു പരിചയമുള്ള ബന്ധുക്കൾ ചിലരും വന്നു കൊണ്ടിരുന്നു. ആരോ ഒരാൾ തന്നെ വിളിച്ചു കൊണ്ടു പോയി. ചെല്ലുമ്പോൾ ചെറിയച്ഛനും മറ്റു ചിലരുമുണ്ട്. എല്ലാവരുടെയും മുഖം വിവർണമാണ്. ചെറിയച്ഛൻ എന്നെ അടുത്തു വിളിച്ചു. മോനേ മധു ഞാൻ പറയുന്നത് മോനെ ശ്രദ്ധിച്ചു കേൾക്കണം. ഉം ഞാൻ തലയാട്ടി. മിനിയാന്ന് രാത്രിമുതൽ പെയ്യുന്ന കനത്ത മഴയിൽ കിഴക്ക് പലയിടത്തും ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി. മോന്റെ അച്ഛനുമമ്മയും ഉറങ്ങിയിരുന്ന വീടിനു മുകൾ ചെരുവിലും ഉരുൾ പൊട്ടി. നമ്മുടെ വീടിരുന്ന ഭാഗത്തൊക്കെ ഇപ്പോൾ വലിയ തോതിൽ വെള്ളമൊഴുകുകയാണ്. അയ്യോ അച്ഛനുമമ്മയും? ..... ഒന്നും അറിയില്ല. വേറെവിടെങ്കിലും പോയിട്ടുണ്ടാവുമോ എന്നറിയില്ല. ഇപ്പോൾ അവരെ കുറിച്ച് ഒന്നുമറിയില്ല. ഇത്രയും കേട്ടത് ഓർമയുണ്ട്. പിന്നൊന്നും അറിയില്ല. എപ്പോഴോ ബോധം വരുമ്പോൾ കണ്ണീർ വാർത്തും കരഞ്ഞുമിരിക്കുന്ന ഒരു പറ്റം ബന്ധുക്കൾ.  ആരും ഒന്നും പറയുന്നില്ല. മുഖപരിചയമുള്ള ഒരമ്മായിയോട് ചോദിച്ചു അമ്മായി എന്റെ അച്ഛനും അമ്മയും, ഒരു തേങ്ങൽ മാത്രം. പിന്നെ പറഞ്ഞു ഒന്നുമറിഞ്ഞിട്ടില്ല. തിരയുന്നുണ്ട്. അടുത്ത ദിവസം ഉച്ചയോടെ രണ്ടുപേരുടെയും വികൃതമായ മൃതദേഹങ്ങൾ കിട്ടിയതായി അറിഞ്ഞു. പിന്നെ ഒരേ ചിതയിൽ രണ്ടു ദേഹങ്ങൾ അഗ്നിനാളങ്ങളായി.

പിന്നെ അറിഞ്ഞു തങ്ങളുടെ വീടും പറമ്പുമൊന്നും തിരിച്ചറിയാൻ വയ്യാതെ പാറയും കള്ളും മണ്ണും വീണു മാറിപ്പോയിരിക്കുന്നു. അവസാനം താൻ ചെറിയച്ഛന്റെ വീട്ടിലും അനിയത്തി അടുത്തുള്ള പള്ളി വക അനാഥാലയത്തിലുമായി. കാലങ്ങൾ കടന്നു പോയി. താൻ പഴയ ഗവണ്മെന്റ് സ്കൂളിലും മായ പള്ളി

💬 Comments

View all comments