0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 3.8K

""അപ്പോൾ അമ്മയില്ലായിരുന്നെങ്കിൽ പ്രശ്നമില്ല അല്ലെ "" ചിരിച്ചു കൊണ്ടു ഞാനതു പറഞ്ഞപ്പോൾ ദേഷ്യത്തോടെ ചേച്ചി എന്നെ നോക്കി..

""ഓഹ് നിന്നെയൊക്കെയാണല്ലോ അവൾക്കു ഞാൻ ശരിയാക്കി കൊടുക്കുന്നത്. വേണ്ടായിരുന്നു.. "" അത് കേട്ടത്തോടെ വേഗം പോവുന്നതാണ് നല്ലതെന്നു തോന്നി..

""അയ്യോ വേണ്ട ഞാൻ പൊക്കോളാം "" എണീറ്റ് ഞാൻ വാതിൽക്കൽ എത്തി. സമാധാനത്തോടെ അവൾ എന്നെ നോക്കി. എന്നാൽ വാതിൽക്കൽ ഞാനൊന്നു നിന്നു.

""ചേച്ചി ഇവിടേ വാ "" ഞാൻ വിളിച്ചപ്പോൾ ഇനിയെന്താണെന്നു ചോദിച്ചു അവൾ അടുത്തേക്ക് വന്നു..

അവളുടെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു.. എന്റെ പ്രവർത്തിയിൽ ഞെട്ടി നിന്ന അവളെ ഞാൻ നോക്കി..

""എനിക്ക് വേണ്ടി ഇന്നിത്രെയും ചെയ്തു തന്നില്ലേ.. അതിനു എന്റെ മുറപെണ്ണിന് ചെറിയൊരു സമ്മാനം "" അതും പറഞ്ഞു ഞാൻ പോയി.. ഒരു ചെറു പുഞ്ചിരിയാൽ അവളെന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..

ശേഷം കോളേജിൽ..

ചേച്ചി പറഞ്ഞതുപോലെ സ്വാതിയോട് നല്ലോണം സംസാരിക്കണം. മനസ്സിൽ കയറിയ അന്ന് മുതൽ ഞാൻ അവളോടോ അവളെന്നോടോ അധികം സംസാരിക്കാറില്ല.. ക്ലാസ്സിൽ ചെന്നതും ആർക്കോ ഫോൺ ചെയ്തിരിക്കുന്ന അവളെയാണ് കണ്ടത്.. മുഖത്തു അൽപ്പം പരിഭ്രമം കാണാം.. ഫോൺ കട്ട്‌ ചെയ്തപ്പോൾ ഇന്നലെ എന്നോട് കാണിച്ച ദേഷ്യമൊന്നും ആ മുഖത്തില്ല.. ഞാനൊരു ഗുഡ്മോർണിംഗ് പറഞ്ഞു.. എന്നോട് വല്ല്യ മൈൻഡ് ഇല്ലാതെ മുഖത്തൊരു ചിരി വരുത്തി തിരിച്ച് ഗുഡ്മോർണിംഗ് പറഞ്ഞു. എന്തോ ഒരു വിഷമം അവൾക്കുണ്ടെന്നു മനസിലായി..

ഒന്നും നോക്കാതെ ചേച്ചി പറഞ്ഞതുപോലെ നേരെ അവളുടെ അടുത്തേക്ക് ചെന്നു..

""എന്ത് പറ്റി മുഖത്തൊരു വിഷമം "" ആരും കേൾക്കാതെ ബെഞ്ചിൽ ഇരിക്കുന്ന അവളുടെ

💬 Comments

View all comments