Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]
അടുത്ത് കുനിഞ്ഞു നിന്നു ഞാൻ ചോദിച്ചു..
""ഹേയ് ഒന്നുമില്ല.."" എന്റെ മുഖത്തു പോലും നോക്കാതെ അവൾ മറുപടി പറഞ്ഞു.. സംഭവം അൽപ്പം ഗൗരവമുള്ളതാണെന്ന് തോന്നി.
""ഡോ എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞോളൂ.. അല്ലെങ്കിൽ വേണ്ട "" ഞാൻ പിണങ്ങി പോവുന്നത് പോലെ തിരിഞ്ഞു പോകാൻ നിന്നു.
""അയ്യോ അങ്ങനൊന്നുമില്ല.. വീട്ടിൽ ചെറിയൊരു പ്രശ്നം.. "" എണീറ്റ് നിന്ന് എന്റെ മുഖത്തു നോക്കിയവൾ പറഞ്ഞു..
"" അതെന്താണെന്നാണ് ചോദിച്ചേ "" പക്ഷെ അവൾ മറുപടി പറഞ്ഞില്ല.. എന്നോട് അത്രെയും ക്ലോസ് അല്ലല്ലോ അതുകൊണ്ടാവും പറയാൻ മടിക്കുന്നത്..
""ഒരു കാര്യം ചെയ്യ് ഞാൻ സ്റ്റേജിന്റെ അവിടെ നിൽക്കാം അങ്ങോട്ട് വാ "" അവൾ വരുമെന്ന വിശ്വാസത്തിൽ അവളെ നോക്കാതെ ഞാൻ നടന്നു..
അൽപ സമയത്തിന് ശേഷംഅവൾ എന്റെ അടുത്തേക്ക് മടിച്ചു മടിച്ചു അവൾ വന്നു..
""ഇനി പറ എന്താണ് പ്രശ്നം.. ഇവിടെ ഇപ്പോൾ ആരുമില്ല.. എന്റെ വായിൽ നിന്നും ഒരാളുപോലും ഈ പ്രശ്നം അറിയില്ല ""
""വിഷ്ണു നീ പറയില്ലെന്നെനിക്കറിയാം.. പക്ഷെ ഈ കാര്യങ്ങളൊക്കെ ഞാൻ എങ്ങനെയാ നിന്നോട്.....""
""നീ പറയുന്നുണ്ടോ "" ഞാൻ അൽപ്പം ഗൗരവത്തിൽ ചോദിച്ചു.
""അത്... വീട്ടിൽ ഇപ്പോൾ അൽപ്പം ബുദ്ധിമുട്ടിലാ.. ഞാനും അമ്മയും മാത്രമേയുള്ളു.. അമ്മ പണിക്കുപോയിട്ടാണ് കുടുംബം കഴിയുന്നത്.. വീട് കെട്ടിയതിന്റെ ലോൺ അടക്കാൻ വേണ്ടി കുറച്ചു പൈസ കടം വാങ്ങിയിരുന്നു.. ഞാൻ കോളേജിലേക്ക് വരുന്ന സമയത്തു അവർ വീട്ടിലേക്കു കയറി പോകുന്നത് കണ്ടു.. ഇപ്പോൾ വിളിച്ചപ്പോൾ അവർ അവിടെ പ്രശ്നം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്.. "" കണ്ണുകൾ നിറച്ചു അവൾ എന്നോട് പറഞ്ഞു..
💬 Comments
View all comments