0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 3.9K

""എത്രയാ അവർക്കു കൊടുക്കേണ്ടത് ""

""12000 ഒരു നിവർത്തിയുമില്ല കൊടുക്കാൻ ""

""എന്നാ പിന്നെ നിനക്കീ മാല എന്തെങ്കിലും പണയം വച്ചു കൊടുത്തൂടെ "" അവളുടെ കഴുത്തിലെ മാല നോക്കി ഞാൻ പറഞ്ഞു.

""ഇതൊക്കെ റോൾഡ് ഗോൾഡാണ്.. പിന്നേയ് . നീ ഇതാരോടും പറയരുത്.. പ്ലീസ്‌.. എല്ലാം ശരിയായിക്കോളും "" കണ്ണു തുടച്ചു അവൾ തിരിഞ്ഞു നടന്നു..

""നിക്ക്.. ഞാൻ വലിയ പണക്കാരനൊന്നും അല്ല.. പക്ഷെ നിന്റ അവസ്ഥ എനിക്ക് ഇപ്പോൾ മനസിലാവും.. ഒരു കാര്യം ചെയ്യ്.. ഇന്നിനി ക്ലാസ്സിൽ കയറേണ്ട നീ പോയി ഇത് പണയം വച്ചു അവരുടെ കടം വീട്ടു.. എനിക്കിന്ന് ഓഫീസിൽ കോളേജ് ടൂറിന്റെ മീറ്റിംഗ് ഉണ്ട് അല്ലെങ്കിൽ ഞാൻ ചെയ്തു തന്നേനെ "" കഴുത്തിലെ മാല ഊരി അവൾക്കു നേരെ നീട്ടി കൊണ്ട് ഞാൻ പറഞ്ഞു..

അവളുടെ മുഖത്തു ഒരമ്പരപ്പ് ആയിരുന്നു അപ്പോൾ. കണ്ണുകൾ നിറഞ്ഞിരുന്നു.. ഒരു ദയനീയ നോട്ടം എന്നെ നോക്കി..

""ആയ്യോ വേണ്ടെടാ.. അത് ശരിയാവില്ല "" മാല വാങ്ങാൻ അവൾ വിസമ്മതിച്ചു..

"" ഇല്ല.. നീയിതു വാങ്ങും.. ഇപ്പോൾ ഞാൻ പറയുന്നത് കേട്ടാൽ മതി "" അധികാര സ്വരത്തിൽ അവളുടെ കൈ പിടിച്ചു ആ മാല ഞാൻ അതിൽ വച്ചു നൽകി.. എന്നെ നോക്കി കണ്ണുകൾ നിറച്ചു അവൾ നിന്നു..

""വേഗം ചെല്ല്. അമ്മ ഒറ്റക്കല്ലേ "" എന്റെ വാക്കുകൾ കേട്ടു കൈകൂപ്പി എന്നോട് നന്ദി പറഞ്ഞു അവൾ ക്ലാസ്സ്‌ റൂമിലേക്ക്‌ ഓടി..

മനസ്സിനൊരു സുഖം... ഒരു കുളിരു പോലെ.. വെറുതെ ചുറ്റുമൊന്നു നോക്കിയപ്പോൾ ദേ നിൽക്കുന്നു

💬 Comments

View all comments