0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 3.9K

എന്നെയും നോക്കി ചേച്ചി..

""അല്ല എന്താ പരിപാടി.. നീ വല്ലതും സംസാരിച്ചോ.. "" ഒരു കള്ളം കണ്ടുപിടിച്ചത് പോലെ എന്നോട് ചോദിച്ചു.

ഞാൻ അവളോട്‌ എല്ലാം പറഞ്ഞു. മാല കൊടുത്തത് വരെ!.

""എടാ ഒരു പ്രേമത്തിന് വേണ്ടി സ്വന്തം മാല നീ ഊരി കൊടുത്തോ.. അവൾ നാളെ ഒരു ദിവസം നിന്നെ ഉപേക്ഷിച്ചു പോയാലോ "" അൽപ്പം ദേഷ്യത്തിലാണ് അവളതു പറഞ്ഞത്..

""ചേച്ചിയെന്താ കരുതിയെ.. അവളുടെ സ്നേഹം ലഭിക്കാൻ വേണ്ടിയാണ് ഞാനതു ചെയ്തതെന്നോ.. ഒരിക്കലുമല്ല.. അങ്ങനെയൊരു സ്നേഹം എനിക്ക് വേണ്ട. അവളുടെ അവസ്ഥ കണ്ടു ഞാൻ കൊടുത്തതാണ്.""

""ആ എന്നാൽ ok.. ഞാനും വിചാരിച്ചു നീ വെറും മണ്ടനാണെന്ന്.. ആൾ താമസമൊക്കെ ഉണ്ടല്ലേ ""

എന്റെ കയ്യിൽ മെല്ലെ അടിച്ച് അവൾ പറഞ്ഞു..

""അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മാനമില്ലല്ലോ "" ആർക്കോ വേണ്ടി ഞാനൊരു പഴംചൊല്ലു പറഞ്ഞു.

അങ്ങനെ ഞങ്ങൾ പിരിഞ്ഞു. ഓഫീസിൽ ചെന്നപ്പോൾ ചില നിബന്ധനകൾ അനുസരിച്ചു ഞങ്ങളുടെ മൈസൂർ ടൂർ അംഗീകരിച്ചു.. ക്ലാസ്സിൽ എല്ലാവർക്കും സന്തോഷമായി..

ശേഷം പിറ്റേ ദിവസം കോളേജിൽ... ഞാൻ കയറി ചെന്നയുടനെ സ്വാതി എന്റെ അടുത്തേക്ക് വന്നു. ആരും കാണാതെ കുറച്ചു പൈസ എന്റെ കയ്യിൽ തന്നു. പിന്നെ ഒരു റെസിപ്പ്റ്റും..

""എന്തായിത് "" മനസിലായെങ്കിലും ഞാൻ ചോദിച്ചു..

""മാല പണയം വച്ചതിന്റെ പേപ്പറും ബാക്കി പൈസയും.. "" അല്പം പരുങ്ങലോടെ അവൾ പറഞ്ഞു..

""ഞാനെന്താ ഇതും നോക്കിയിരിക്കാണോ.. ഇത് നീ തന്നെ വച്ചോ.. ബാക്കി ഞാൻ പിന്നെ പറഞ്ഞോളാം "" എന്റെ വായിൽ നിന്നും കൂടുതൽ കേൾക്കുന്നതിനു മുന്നേ

💬 Comments

View all comments