Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]
അവൾ ആ പൈസയും എടുത്തു പോയി.
അപ്പോഴേക്കും ക്ലാസ്സിലെ മറ്റൊരു സുന്ദരി മെറിൻ എഴുന്നേറ്റ് വന്നു. എല്ലാവർക്കും ഒപോസിറ്റ് ആയി നിന്നു.. അവളുടെ കല്ല്യാണമാണ് ഈ വരുന്ന ശനിയാഴ്ച അതായത് മറ്റന്നാൾ. അന്ന് രാത്രി ഫഗ്ഷൻ ഉണ്ട്. അതിനു ക്ലാസ്സിലെ എല്ലാവരെയും ക്ഷണിക്കുകയാണ് അവൾ.. സംഭവം എല്ലാവർക്കും നേരത്തെ അറിയാമെങ്കിലും ഒഫീഷ്യൽ ആയി വിളിച്ചു അത്രേയുള്ളൂ.. അല്ലെങ്കിൽ നല്ല പണി കിട്ടും.. അതവൾക്കറിയാം..
പിന്നെ രണ്ടു ദിവസം സ്വാതിയുമായി കൂടുതൽ സംസാരിക്കാൻ സമയം കിട്ടിയില്ല. ടൂറിനുള്ള ബസ് ബുക്ക് ചെയ്യലും മെറിന്റെ പ്രോഗ്രാമിനുള്ള ഗിഫ്റ്റ് വാങ്ങലും എല്ലാം കൂടെ ആകെ തിരക്കായി പോയി.
ശനിയാഴ്ച കോളേജ് കഴിഞ്ഞതും എല്ലാവരും 7 മണിക്ക് മെറിന്റെ വീട്ടിൽ എത്താമെന്ന ധാരണയിൽ പിരിഞ്ഞു. വീട്ടിൽ ചെന്ന് ഡ്രസ്സ് മാറി ചേച്ചിയോടും അമ്മയോടും പറഞ്ഞു നേരെ വിട്ടു..
ഞാൻ എത്തിയപോഴേക്കും എല്ലാവരും എത്തിയിരുന്നു.. പിന്നണിയിൽ പഴയ മലയാളം റൊമാന്റിക് പാട്ടുകൾ മുഴങ്ങുമ്പോൾ അതിന്റെ രസത്തിൽ ഭക്ഷണം കഴിക്കുന്ന ആളുകൾ. മനോഹരമായി ഒരുക്കിയ സ്റ്റേജിൽ ഫോട്ടോ എടുക്കുന്ന മെറിനും ഭർത്താവും.. ഇടയ്ക്കു കുറെ കുടുംബങ്ങളും.. അവിടെയിവിടെയായി ഒരുക്കിയിരിക്കുന്ന വിവിധ തരം ലൈറ്റ്റുകൾ led ബൾബുകൾ.. ഭക്ഷണത്തിനു ക്യു നിൽക്കുന്ന ആളുകൾ.. മനോഹരമായ അന്തരീക്ഷം.. സ്റ്റേജിൽ നിൽക്കുമ്പോൾ മെറിൻ വളരെ സുന്ദരിയായി തോന്നി..
അപ്പോഴാണ് എനിക്കൊരു ഗ്ലാസ് വെള്ളവുമായി സ്വാതി വന്നത്.. ആ ഒരന്തരീക്ഷത്തിൽ അവൾ വളരെ സുന്ദരിയായി തോന്നി.. ഒരു റെഡ് കളർ സാരിയും ഭംഗിയുള്ള മാലകളും.. അവിടെയുള്ള ആളുകളിൽ ഏറ്റവും ഭംഗിയുള്ളത് സ്വാതിക്കാണെന്നു തോന്നി..
""എന്താ വൈകിയേ "" മുത്തു പൊഴിക്കുന്ന പല്ലുകൾ
💬 Comments
View all comments