Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]
""നീയെന്തിനാ ആ പെണ്ണിന് കൈ കൊടുത്തത്.. എന്നിട്ട് എന്തൊരു ചിരിയായിരുന്നു രണ്ടുപേരും ""
എന്റെ മുഖത്തു നോക്കി ദേഷ്യത്തിൽ ശബ്ദം കുറച്ചവൾ പറഞ്ഞു.
""ഓഹ് അതാണോ കാര്യം.. അതൊക്കെ നമ്മുടെ ചേച്ചിമാരല്ലെടീ ""
""അങ്ങനെ ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട.. ""
""ഓഹ് ഇപ്പോൾ തന്നെ തുടങ്ങിയോ.. ഇന്നലെയങ്ങു തുടങ്ങിയതേയുള്ളു പ്രേമം ""
""എന്തായാലും അങ്ങനെയുള്ള കലാപരിപാടികൾ വേണ്ട ok "" ഒരു ശാസനം പോലെ അവൾ പറഞ്ഞു.
""Ok നിനക്കിഷ്ടമില്ലെങ്കിൽ വേണ്ട പോരെ ""
""ആ അതുമതി നല്ലകുട്ടി "" ചിരിച്ചു കൊണ്ടു സന്തോഷത്തോടെ അവൾ പറഞ്ഞു.. ഗൗരി ചേച്ചിയുടെ ചിത്രം വരയ്ക്കുന്ന കാര്യം ഞാൻ പറഞ്ഞില്ല. അതും കൂടി കേട്ടാൽ ആ അവസരം കുളമാകും.
"" നീ വന്നേ ഇന്ന് ക്ലാസ്സിൽ ഇരിക്കേണ്ട. ഇവിടെയൊക്കെ ചുറ്റി കറങ്ങാം "" ഞാൻ അവളുടെ കൈ പിടിച്ചു പുറത്തേക്കു നടന്നു.. അവൾ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല.. പോകുന്ന വഴിക്കു കൂട്ടുകാരന്റെ ബൈക്കിന്റെ ചാവിയും മേടിച്ചു..
ക്യാമ്പസ്സിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു നിർത്തിയ എന്റെ കൂടെ ചുറ്റുമൊന്നു നോക്കിയ അവൾ കയറിയിരുന്നു.. കോളേജ് ഗേറ്റ് കഴിഞ്ഞതും അവളുടെ മനസൊന്നു ഫ്രീ ആയി..
""നിന്റെ കൈയെവിടെ "" ഞാൻ അവളോട് ചോദിച്ചു..
""ഇവിടെയുണ്ട് എന്തേ ""
""അതവിടെ പൂഴ്ത്തി വെക്കാനാണോ ഉദ്ദേശം. എന്റെ വയറിൽ പിടിക്കെടീ പുല്ലേ ""
അവൾ ഒരു പരിഭ്രമത്തോടെ എന്റെ വയറിൽ കൈകൾ വച്ചു..
""ഇനി എപ്പോൾ പോകുമ്പോഴും ഇതുപോലെ വച്ചേക്കണം.. ഞാൻ നിന്റെ കാമുകനാണ്.. കല്യാണം കഴിക്കാൻ പോകുന്ന ആള്
💬 Comments
View all comments