Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]
ബോധം തെളിയും "" ഒരു നേഴ്സ് എന്നെ സമാധാനിപ്പിച്ചു..
വീട്ടിൽ പറയണോ?... വേണ്ട.. എന്നാലും ഏത് മൈരനാണാവോ ഇത് ചെയ്തത്.. മിക്കവാറും ഏതെങ്കിലും സാറ് ആയിരിക്കും.. ചോദിക്കട്ടെ എന്നിട്ട് ബാക്കി നോക്കാം..
കാത്തിരുന്നു കാത്തിരുന്നു ഞാൻ പതിയെ മയങ്ങി.. ചേച്ചിയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.. ബോധം വന്നു എണീറ്റ അവൾ കുറെ പൊട്ടി കരഞ്ഞു.. ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാൻ ഞാൻ പറഞ്ഞു. എന്റെ കൈകൾ പിടിച്ചവൾ വിതുമ്പി.. വർഷങ്ങൾക്കു ശേഷം ആദ്യമായി അവൾ എന്റെ ദേഹത്ത് തൊട്ടു..
""ആരാ ചേച്ചി ഇത് ചെയ്തേ "" ഇടറിയ ശബ്ദത്തിൽ ഞാൻ ചോദിച്ചു.
""എന്റെ മാനം പോയില്ലേ.. എല്ലാരും അറിഞ്ഞില്ലേ..എനിക്ക് എനിക്ക് വയ്യാ..."" ചേച്ചി ആരോടോ ഉള്ള ദേഷ്യത്തിൽ എന്റെ കൈകളെ പിടിച്ചു ഞെരിച്ചു..
""പേടിക്കണ്ട ഒരാളോടും പറഞ്ഞിട്ടില്ല. പറയുകയുമില്ല.. ഇതിപ്പോൾ നമ്മൾ 4 പേർക്ക് മാത്രമേ അറിയൂ. ഡോക്ടർ നമ്മൾ രണ്ടുപേർ പിന്നെ ആ ചെയ്ത ആൾ.. അതാരാണെന്ന് മാത്രം പറഞ്ഞാൽ മതി. ബാക്കി ഞാൻ നോക്കിക്കോളാം.."" ഞാൻ പറഞ്ഞത് കേട്ടു അവൾക്കു അൽപ്പം സമാധാനമായി... എന്നെ നോക്കി വിതുമ്പി.
""അവൻ ആ നാറി സന്തോഷ് സർ "" പല്ല് കടിച്ചു പിടിച്ചു അവൾ പറഞ്ഞു..
""ചേച്ചിയെ അവൻ തല്ലിയോ ""
""Mm എന്നെ ഉപദ്രവിച്ചപ്പോൾ ഞാനൊന്നു അടിച്ചു അപ്പോൾ തന്നെ എന്റെ മുഖത്തേക്ക് അയാൾ അടിച്ചു. അപ്പോഴേക്കും എന്റെ ബോധം പോയി ""
""പേടിക്കേണ്ട ഈ വിഷയം ഇവിടെ തീർന്നു. ബാക്കി ഞാൻ നോക്കിക്കോളാം. Ok"" എന്റെ മുഖത്തേക്ക് നോക്കാതെ അവൾ സമ്മതം മൂളി..
💬 Comments
View all comments