Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]
""ആ എണീറ്റോ.... ഇവിടൊരാൾ ഇരുന്നു പൊട്ടികരയുവായിരുന്നു.. ഇപ്പോൾ സമാധാനമായോ "" നേരത്തെ കണ്ട നേഴ്സ് വന്നു ചേച്ചിയോട് എന്നെ നോക്കി പറഞ്ഞു അവർ പോയി.
ഞങ്ങൾ രണ്ടു പേരും ചിരിച്ചു.. അവൾക്ക് പിന്നെ എന്നെ നോക്കാനൊരു മടി..
""ചേച്ചിക്ക് കുടിക്കാൻ എന്തെങ്കിലും വേണോ..""
""ഒന്നും വേണ്ട.. നീയെന്നോട് സംസാരിച്ചില്ലേ അത് മതി.""
""അത് വിട്. അതൊക്കെ പിന്നെ സംസാരിക്കാം. ഈ സമയം അതിനുള്ളതല്ല "" ഒരു കാര്യം മനസ്സിൽ കണക്കുകൂട്ടി കൊണ്ടു ഞാൻ പറഞ്ഞു..
വൈകുന്നേരം ഡോക്ടറോട് സംസാരിച്ച് ഞാൻ അവളെയും കൊണ്ട് കോളേജിൽ പോയി ബാഗ് എടുത്ത് വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയപ്പോഴേക്കും അവൾ നോർമൽ ആയിരുന്നു. ഭാഗ്യത്തിന് ആർക്കും ഒരു സംശയവുമില്ലാത്ത രീതിയിൽ അന്നത്തെ ദിവസം തീർന്നു.
പിറ്റേന്ന് കോളേജിൽ ചേച്ചി എന്നെ തേടി വന്നു.
"" ഡാ സത്യം പറയണം നീ ഇന്നലെ എന്തെങ്കിലും അയാളെ ചെയ്തൊ? "" വളരെയധികം ആകാംക്ഷയോടെ അവൾ ചോദിച്ചു.
"" എന്തുപറ്റി"" അല്പം ഗൗരവത്തോടെ ഞാൻ ചോദിച്ചു.
"" അയാൾ വന്ന് എന്റെ കാലു പിടിച്ചു. അയാളെ വെറുതെ വിടണം എന്ന് പറഞ്ഞു. ഇനിയൊരിക്കലും വേറൊരു പെണ്ണിനോട് ഇങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞു. തന്റെ ഭാര്യയെയും മക്കളെയും ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് കയ്യും കാലും പിടിച്ചു കരഞ്ഞു. അവസാനം ഞാൻ അയാളുടെ കരണക്കുറ്റി നോക്കി ഒന്നു കൊടുത്തു.""
"" കണ്ടോ ഇത്രയേ ഉള്ളൂ പ്രശ്നം അതവിടെ സോൾവ് ആയില്ലേ? ""
"" എന്നാലും നീ എന്താ ചെയ്തതെന്ന് പറ? ""
"" ഒന്നും ചെയ്തില്ല... രാത്രി ഒരു 12 മണി
💬 Comments
View all comments