0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 3 [Garuda]

Author : Garuda Read All Parts 1.3K

ഞാൻ ചോദിച്ചു.

""അതെന്റെ മാത്രമല്ലേ.. നിന്റേതല്ലല്ലോ.. എനിക്കവിശ്യമുണ്ടെങ്കിൽ ഞാൻ എടുക്കും ""

""ഓഹോ ഞാൻ തരില്ലെങ്കിലോ?""

""പറിച്ചെടുക്കും ""

""ദൈവമേ.. "" ഞാനൊന്നു പൊട്ടി ചിരിച്ചു.

""മതി മതി. നിന്നോട് സംസാരിച്ചിരുന്നാൽ റൂട്ട് മാറിപോകുന്നുണ്ട് "" ചിരിയിൽ സഹകരിച്ചു അവൾ പറഞ്ഞു.

""ചെല്ല് കൂടുതൽ സമയം ഇവിടിരുന്നാൽ അമ്മക്ക് വെറുതെ സംശയം തോന്നേണ്ട ""

""Mm ശരിയാ.. ""

""ഒരു ദിവസം ഞാൻ വന്നു പറയുന്നുണ്ട് നിന്റെ അമ്മയോട് ""

""എന്ത് ""

""ഈ ഐസ് ക്രീം കൊതിച്ചിയെ എനിക്ക് തരുമോന്നു ""

""ചോദിച്ചിട്ട് അമ്മ തന്നില്ലെങ്കിലോ ""

""അമ്മയെ കൂടി ഞാനെടുക്കാമെന്ന് പറയും.. എന്റെ അമ്മയായിട്ട് ""

""ആ എന്നാലമ്മ സമ്മതിക്കും ""

ഞങ്ങൾ എണീറ്റ് നടന്നു.. ബൈക്കിൽ കയറി അവളുടെ കയ്യിൽ സ്നേഹത്തോടെ പിടിച്ചു ഞാൻ വീട്ടിലേക്കു പാഞ്ഞു..

വീട്ടിൽ കയറി ചെല്ലുമ്പോൾ മുന്നിലെ പാറപ്പുറത്തിരുന്നു സംസാരിക്കുന്ന കൂട്ടത്തിൽ ചേച്ചിയെയും കണ്ടു. എന്നെ കണ്ട പാടെ അവളെണീറ്റ് വന്നു..

""നീ അവളുടെ വീട്ടിൽ പോയിരുന്നോ?""

""Mm "" ബൈക്ക് നിർത്തുന്നതിനിടയിൽ ഞാൻ പറഞ്ഞു.

""എന്തിനാ അവൾ വിളിച്ചേ?""

""അവളുടെ അച്ഛൻ വന്നിരുന്നു.. അങ്ങനെ വിളിച്ചതാ ""

""Mm അവൾ പറഞ്ഞിരുന്നു ""

""പിന്നെന്തിനാ ചോദിച്ചേ ""

""അല്ല നീയിനി എന്താ പറയുന്നേ എന്നറിയില്ലല്ലോ?""

""ഓഹോ അതും നോക്കിയിരിപ്പാണോ ഇപ്പോൾ..""

""നോക്കണമല്ലോ, ഇനിയാണ് നിന്നെ കൂടുതൽ ശ്രദ്ധിക്കേണ്ടത് ""

""അതെന്താ "" ഞങ്ങൾ രണ്ടുപേരും ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു.

""ഇന്നലെ അവൾ വിളിച്ചപ്പോൾ നിന്നെ കുറിച്ച് എന്തൊക്കെയാ പറയുന്നേ.. പുകഴ്ത്തി മരിക്കുവായിരുന്നു..""

""എന്നിട്ട് ചേച്ചിക്കെന്ത് തോന്നി

💬 Comments

View all comments