0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 3 [Garuda]

Author : Garuda Read All Parts 1.2K

നാല് വരികളിൽ ഒതുക്കി..

""ഇത് തന്നെയാണ് sir, പല വീടുകളിലും പ്രശ്നം. ഒന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉണ്ടായിരുന്നുള്ളു നിങ്ങൾക്കും.. ഞാനിവിടെ ആദ്യം വന്നപ്പോഴേ അമ്മയുടെ മുഖം ശ്രദ്ധിച്ചിരുന്നു.. പിന്നെ ഇവളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി കാര്യങ്ങൾ.. അതുകൊണ്ടാണ് ഞാൻ അമ്മക്ക് വയ്യെന്ന് പറഞ്ഞു ഡോക്ടർ ആണെന്നും പറഞ്ഞു മെസ്സേജ് ചെയ്തത് ""

""അപ്പൊ അച്ഛൻ ഞങ്ങൾക്കാർക്കെങ്കിലും വിളിച്ചിരുന്നെങ്കിൽ കള്ളം മനസ്സിലാവില്ലേ?"" കാത്തു തന്റെ സംശയം പ്രകടിപ്പിച്ചു.

""അതിനിവൻ പറഞ്ഞ ഒരു കാര്യമുണ്ട്.. നിങ്ങൾ ആർക്കു വിളിച്ചാലും സത്യം പറയില്ല.. അമ്മക്കും എല്ലാവർക്കും അത് രഹസ്യമാക്കി വെക്കാനാണ് ഇഷ്ടമെന്ന്.. "" ഞാൻ പറയുന്നതിന് മുന്പേ അച്ഛൻ കയറി കാര്യം പറഞ്ഞു..

""ഇതാണ് സ്നേഹം.. ഇല്ലെങ്കിൽ അമ്മക്ക് വയ്യെന്ന് പറഞ്ഞപ്പോൾ അത്രേം ദൂരത്തു നിന്നു ഇങ്ങനെ ഓടി വരുമോ "" അച്ഛന്റെ കൈ പിടിച്ചു ഞാനതു പറഞ്ഞപ്പോൾ ഞങ്ങളെ നോക്കി നിന്ന അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

അത് ശ്രദ്ധിച്ച അച്ഛൻ എണീറ്റ് അമ്മയുടെ അടുത്തുചെന്ന് സമാധാനിപ്പിച്ചു.. അതോടെ അമ്മ പൊട്ടികരയാൻ തുടങ്ങി. അപ്പോഴേക്കും അച്ഛന്റെയും കാത്തുവിന്റെയും എല്ലാവരുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി..

കരയാൻ ഒരിടവേളയെടുത്ത സന്ദർഭം അവസാനിപ്പിച്ചുകൊണ്ട് അച്ഛനും അമ്മയും എന്റെ അടുത്തേക്ക് വന്നു..

""നീയാണ് ഞങ്ങളെ ഒരുമിപ്പിച്ചത്. ദൈവം അതിന് തക്കതായ പ്രതിഫലം നിനക്ക് തരും.. ആവിശ്യത്തിന് പണവും സമ്പത്തും എന്റെ കയ്യിലുണ്ട്. പക്ഷെ ഇത്രേം കാലം ഒരു സമാധാനവും എനിക്കില്ലായിരുന്നു.. ഇന്നലെയാണ് എന്റെ മനസ്സൊന്നു സമാധാനപ്പെട്ടത്. "" എന്റെ തോളിൽ കൈവച്ചു അച്ഛൻ പറഞ്ഞപ്പോൾ അമ്മ അടുത്തേക്ക് വന്നു എന്നെ കെട്ടിപിടിച്ചു.. അവരുടെ നന്ദിയും

💬 Comments

View all comments