Chapter Title : മായികലോകം 10 [രാജുമോന്‍]
കൊടുത്തില്ലെങ്കില്‍ അവര്‍ മറ്റേ പ്രൊപോസല്‍ ഉറപ്പിക്കും. എനിക്കൊന്നും ചെയ്യാനാകില്ല”
“നമുക്ക് റജിസ്റ്റര്‍ മാര്യേജ് ചെയ്താലോ?”
“അയ്യോ. എനിക്കു പേടിയാ. അത് മാത്രമല്ല ഞാന്‍ അങ്ങിനെ ചെയ്താല്‍ അനിയത്തിയുടെ കാര്യമോ? ചേച്ചി ഒളിച്ചോടിപോയി എന്നു പറഞ്ഞാല്‍ അവള്‍ക്ക് കൂടി കുറച്ചില്‍ അല്ലേ?”
“കല്യാണം റജിസ്റ്റര്‍ ചെയ്യാന്‍ മാത്രമേ പറഞ്ഞുള്ളൂ. ഒളിച്ചോടാന്‍ അല്ല പറഞ്ഞത്. റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു നമുക്ക് രണ്ടുപേര്‍ക്കും അവരവരുടെ വീട്ടിലേക്ക് പോകാം. ഞാന്‍ എന്‍റെ വീട്ടിലേക്കും നീ നിന്‍റെ വീട്ടിലേക്കും. സമയമാകുമ്പോള്‍ നമുക്ക് അവരെ അറിയിക്കാം. ഇങ്ങനെ ഒരു കാര്യം നടന്നതായി ആരും അറിയേണ്ട. നമുക്ക് വീടുകളില്‍ വീണ്ടും പ്രെഷര്‍ കൊടുക്കാം. അവരെക്കൊണ്ടു സമ്മതിപ്പിക്കാന്‍ നോക്കാം.”
“അതൊക്കെ വേണോ? ഏട്ടന് വീട്ടില്‍ സമ്മതിപ്പിച്ചൂടെ?”
“ഞാന്‍ പറഞ്ഞില്ലേ മോളൂ. ഇപ്പോ എന്തായാലും അവര്‍ കല്യാണത്തിന് സമ്മതിക്കില്ല. എന്‍റെ വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം കഴിക്കണമെങ്കില്‍ നീ കാത്തിരിക്കേണ്ടി വരും. അതുവരെ പിടിച്ചു നില്ക്കാന്‍ പറ്റുമോ? ഇല്ലല്ലോ. അതുകൊണ്ടാ ഞാന്‍ പറഞ്ഞേ കല്യാണം റജിസ്റ്റര്‍ ചെയ്യാം എന്നു.”
“ഞാന്‍ അന്നേ പറഞ്ഞിരുന്നതല്ലേ നല്ല രീതിയില്‍ ഉള്ള കല്യാണം ആണെങ്കിലേ ഞാന്‍ ഉള്ളൂ എന്ന്.”
“അല്ലാതിപ്പോ എന്താ ചെയ്യാ?”
“വീട്ടുകാരുടെ സമ്മതത്തോടെ മാത്രമാണെങ്കിലേ ഞാന്‍ കല്യാണത്തിന് തയ്യാറുള്ളൂ. അല്ലാതെ ഞാനില്ല.”
“ഇതും കൂടി ഞാന്‍ എങ്ങിനെ എങ്കിലും ഒഴിവാക്കാന്‍ ശ്രമിക്കാം. ഇനി ഒരാളുടെ മുന്നില്‍ കൂടി കാഴ്ചവസ്തുവായി നിന്നു കൊടുക്കാന്‍ വയ്യെനിക്ക്. അതുകൊണ്ടാ”
“എനിക്കു മോള്‍ടെ അവസ്ഥ മനസിലാകുന്നുണ്ട്. ഞാന്‍ പറഞ്ഞില്ലേ എന്റെ അവസ്ഥ. എനിക്കിപ്പോ മോളു ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നായിട്ടുണ്ട്. ഞാന്‍ നിന്നെ റജിസ്റ്റര്‍ മാര്യേജ് ചെയ്യും എന്നു വരെ പറഞ്ഞു ഭീഷണിപ്പെടുത്തി നോക്കി. അവര്‍ തയ്യാറാകേണ്ടെ. പെങ്ങള്‍ പോലും സപ്പോര്‍ട് നില്‍ക്കുന്നില്ല. ഞാനെന്താ ഇപ്പോ ചെയ്യാ?”
“എന്തെങ്കിലും വഴി ഉണ്ടാകും. ഇതെങ്ങിനെയെങ്കിലും ഞാന്‍ മാനേജ് ചെയ്തു ഒഴിവാക്കാന്‍ ശ്രമിക്കാം. ഏട്ടന്‍ വിഷമിക്കേണ്ട”
“ഇനി എന്തുവന്നാലും നിന്നെ ഞാന്‍ കൈവിടില്ല. നീയില്ലാതെ എനിക്കു പറ്റില്ല.”
“അതെനിക്കറിയാം ഏട്ടാ. എന്നാലും ആരെയും വെറുപ്പിച്ചു കൊണ്ട് നമുക്ക് ഒന്നാകേണ്ട.”
“എല്ലാം ശരിയാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.”
“ഉം”
“ഇനി എന്നാ നമ്മള്‍ കാണുക?”
“അറിയില്ല”
💬 Comments
View all comments