Chapter Title : മായികലോകം 10 [രാജുമോന്‍]
വീട്ടില്‍ കാര്യം അവതരിപ്പിച്ചു. മുന്പു ജോലി ചെയ്തിരുന്ന സ്ഥലത്തുള്ള സാര്‍ കല്യാണ ആലോചനയുമായി വന്നോട്ടേ എന്നു ചോദിച്ചിരുന്നു എന്നൊക്കെ പറഞ്ഞു വീട്ടില്‍ സമ്മതിപ്പിച്ചു.
അങ്ങിനെ മനോജിനെയും കൂട്ടി (കഥയുടെ ആദ്യഭാഗത്ത് മനോജിനെക്കുറിച്ച് സൂചിപ്പിച്ചത് ഓര്‍ക്കുന്നുണ്ടാകും എന്നു വിശ്വസിക്കുന്നു) മായയുടെ വീട്ടില്‍ പെണ്ണ് കാണാന്‍ പോയി.
വീട്ടുകാരുടെ മുഖം കണ്ടാല്‍ അറിയാം അവര്‍ക്ക് വലിയ താല്‍പര്യം ഒന്നും ഇല്ല എന്നു. കാര്യങ്ങള്‍ ഒക്കെ അവര്‍ ചോദിച്ചു. കാര്യങ്ങള്‍ എന്നു വച്ചാല്‍ വീട്ടില്‍ ആരൊക്കെ ഉണ്ട് എന്നൊക്കെ ഉള്ള കാര്യങ്ങള്‍. അതിന്റെ ഇടയില്‍ പ്രതീക്ഷിച്ച ചോദ്യവും വന്നു. ജാതി ഏതാണെന്ന്. ജാതി ചോദിക്കരുത് പറയരുതു എന്നൊക്കെ ആണ് ശ്രീനാരായണഗുരു പറഞ്ഞിട്ടുള്ളത് എന്നൊക്കെ അവരോടു പറയണം എന്നൊക്കെ ഉണ്ടായിരുന്നു എങ്കിലും മായയുടെ അതേ ജാതി തന്നെ ആണെന്ന് രാജേഷ് പറഞ്ഞു.
എനിക്കു ഈ ജാതി വ്യവസ്ഥയോട് പണ്ടേ എതിര്‍പ്പുള്ളതു കൊണ്ട് ജാതി ഏതാണെന്നൊന്നും പറയുന്നില്ല. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നും ഗുരു പറഞ്ഞിരുന്നല്ലോ. അല്ലേ.
അതൊക്കെ പോട്ടെ. നമ്മള്‍ പറഞ്ഞു വന്ന കാര്യത്തിലേക്ക് വരാം.
പെണ്ണ് കാണല്‍ ചടങ്ങ് കഴിഞ്ഞു വരാന്‍ നേരം മായയുടെ കുറിപ്പടി (ജാതകക്കുറി) വാങ്ങി. കുറിപ്പടി നോക്കിയിട്ട് അറിയിക്കാം എന്നു പറഞ്ഞു രാജേഷും മനോജും അവിടുന്നിറങ്ങി.
കാര്യങ്ങള്‍ ഒക്കെ കൈവിട്ടു പോകും എന്ന സ്ഥിതിയില്‍ ആയി. രാജേഷിന്‍റെ വീട്ടില്‍ ഒരു തരത്തിലും സമ്മതിക്കുന്നില്ല. അവന്‍റെ വീട്ടില്‍ സമ്മതമില്ലാതെ എങ്ങിനെ കല്യാണം നടത്തും? കല്യാണ നിശ്ചയം എങ്കിലും നടത്തിത്തന്നൂടെ എന്നു ചോദിച്ചിട്ടും അമ്പിനും വില്ലിനും അവര്‍ അടുക്കുന്നില്ല. അവസാനം അവളെ റജിസ്റ്റര്‍ മാര്യേജ് ചെയ്യും എന്നു പറഞ്ഞു വിരട്ടി നോക്കി. അതും ഏറ്റില്ല.
ശരിക്കും തലയ്ക്ക് പ്രാന്ത് പിടിച്ച അവസ്ഥയില്‍ ആയി രാജേഷ്.
താന്‍ ഇത്ര ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ എന്തായിരിക്കും മായയുടെ അവസ്ഥ. എത്ര ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ടാകും?
“ഏട്ടന്‍ കുറിപ്പടിയും കൊണ്ട് പോയിട്ടു മറുപടി ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് ഇപ്പോ ഇവിടുന്നു പറയുന്നതു. നിങ്ങള്ക്ക് തല്‍പര്യം ഇല്ലാത്തതുകൊണ്ടോ ജാതകം ചേരാത്തത് കൊണ്ടോ ആയിരിയ്ക്കും വിളിക്കാത്തത് എന്നു പറയുന്നു.”
“അതിനു വീട്ടില്‍ സമ്മതിക്കണ്ടേ മോളൂ. ഞാനെന്തു ചെയ്യാനാ?”
“വേഗം മറുപടി
💬 Comments
View all comments