0%

Chapter Title : മായികലോകം 10 [രാജുമോന്‍]

Author : kkstories Read All Parts 203

വിളിച്ചു.

“എന്താ മോളൂ. എന്താ പറ്റിയെ?.. എന്തിനാ കരയുന്നെ?”

“ഒന്നൂല”

“പറ മോളൂ”

“ഒന്നുമില്ല”

“എന്തേ കല്യാണം കഴിക്കേണ്ട എന്നു തോന്നിയോ?”

“അങ്ങിനെയല്ല.. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു എല്ലാവരെയും ക്ഷണിച്ചിട്ടു കല്യാണം നടത്തണമെന്ന്. എന്നിട്ടിപ്പോ?”

“എന്നിട്ടിപ്പോ എന്തുണ്ടായി? ഒന്നും ഉണ്ടായിട്ടില്ല. നമ്മുടെ കല്യാണം എല്ലാവരെയും വിളിച്ചിട്ടു തന്നെ നടത്താം. ഇത് ഒരു ഉറപ്പിന് വേണ്ടി മാത്രം നടത്തിയ കല്യാണം അല്ലേ? ഇത് ഇപ്പോ വേറെ ആരെയും അറിയിക്കാന്‍ പോകുന്നില്ലല്ലോ. പിന്നെന്താ?”

“എന്നാലും”

“ഒരു എന്നാലുമില്ല. എണീറ്റെ.”

രാജേഷ് മായയെ പിടിച്ചെഴുന്നേല്‍പ്പിച്ചു നിര്‍ത്തി.

എന്നിട്ട് രണ്ടുകൈ കൊണ്ടും മുഖം ചേര്‍ത്തുപിടിച്ചു തള്ളവിരലുകള്‍ കൊണ്ട് അവളുടെ കണ്ണുനീര്‍ തുടച്ചു.

“ഇന്നുമുതല്‍ നീ എന്റെ ഭാര്യയാണ്. ഇനി ജീവിതത്തിലൊരിക്കലും കരയാന്‍ ഇടവരുത്തില്ല ഞാന്‍. നിന്‍റെ ആഗ്രഹം പോലെ തന്നെ നമ്മുടെ കല്യാണം എല്ലാരെയും അറിയിച്ചിട്ടു നടക്കും. ഇനി കരയരുത് ഒരിയ്ക്കലും. നിന്‍റെ ഇഷ്ടങ്ങള്‍ എന്തു തന്നെ ആയാലും എന്‍റെ ജീവന്‍ കളഞ്ഞായാലും ഞാന്‍ സാധിച്ചു തരും.”

അതും പറഞ്ഞു രാജേഷ് മായയെ നെഞ്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു.

“ഞാന്‍ ഒരു ഉമ്മ തന്നോട്ടേ?”

“ഉം”

രാജേഷ് മായയുടെ നെറുകയില്‍ ഉമ്മ വെച്ചു. പിന്നെ രണ്ടു കവിളുകളിലും.

“ഇനി ഒരാള്‍ക്കും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല. ലവ് യൂ മൈ ഡിയര്‍”

“ഏട്ടാ.. നമുക്ക് പോകാം?”

“ഇപ്പോഴേ പോകണോ? കുറച്ചു സമയം ഇവിടിരുന്നിട്ടു പോയാല്‍ പോരേ?”

“ഇവിടെ ഇരുന്നിട്ടെന്ത് ചെയ്യാനാ?”

“ചെയ്യാനോ? ചെയ്യാനാണെങ്കില്‍ എന്തൊക്കെ ഉണ്ട്.. മനോജ് പറഞ്ഞ പോലെ ആദ്യപകല്‍ ആഘോഷിക്കാം” കള്ളചിരിയോടെ രാജേഷ് പറഞ്ഞു.

“അയ്യോ. അതൊന്നും വേണ്ട. അതൊക്കെ കല്യാണം കഴിഞ്ഞു”

“അപ്പോ നേരത്തെ കഴിഞ്ഞതോ? കല്യാണമല്ലേ? നമ്മളുടെ കല്യാണം കഴിഞ്ഞെടോ. മാര്യേജ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഒരാഴ്ച എടുക്കും എന്നല്ലേ ഉള്ളൂ.”

“ഞാന്‍ അതല്ല ഉദ്ദേശിച്ചത്. എല്ലാവരുടെയും സമ്മതത്തോടെ കല്യാണം കഴിക്കുന്ന കാര്യമാ”

“ഇനി ഇപ്പോ അതിന്‍റെ ആവശ്യമൊക്കെ ഉണ്ടോ?” രാജേഷ് കളിയായി പറഞ്ഞു.

“ഏട്ടാ.. കളിക്കല്ലേ. ഇങ്ങനെ ചെയ്യാന്‍ ആയിരുന്നെങ്കില്‍ കല്യാണത്തിന് ഞാന്‍ സമ്മതിക്കുമായിരുന്നില്ല.”

“എന്‍റെ മോളൂ.... ഞാന്‍ ഒരു തമാശ പറഞ്ഞതല്ലെ?”

“എനിക്കിതൊന്നും തമാശ ആയി കാണാന്‍ പറ്റുന്നില്ല ഏട്ടാ”

💬 Comments

View all comments