0%

Chapter Title : മായികലോകം 10 [രാജുമോന്‍]

Author : kkstories Read All Parts 435

ആകെ നാലുപേരുള്ള കല്യാണ സദ്യ. ലോഡ്ജ് ഉടമ മനോജിന്‍റെ പരിചയക്കാരന്‍ ആയിരുന്നു. അതുകൊണ്ട് കാര്യങ്ങള്‍ എല്ലാം എളുപ്പമായി.

സദ്യ കഴിഞ്ഞു മനോജ് അവന്‍റെ പെണ്ണിനെയും കൊണ്ട് കറങ്ങാന്‍ പോകണം എന്നു പറഞ്ഞു.

“നിങ്ങള്‍ ഫസ്റ്റ്നൈറ്റ് സോറി. ഫസ്റ്റ് പകല്‍ ഒക്കെ ആഘോഷിച്ചു പോയാല്‍ മതി. റൂം ഒക്കെ ഉണ്ടല്ലോ. ഇനി നിങ്ങളുടെ ഇടയില്‍ കട്ടുറുമ്പാകാന്‍ ഞങ്ങളില്ല”.

“പോടാ അവിടുന്നു. അവള്‍ക്ക് വേഗം വീട്ടില്‍ പോകണം.”

“ഇനിയും സമയം ഉണ്ടല്ലോ. കുറച്ചു നേരം നിങ്ങളെ നിങ്ങള്‍ മാത്രമായ ലോകത്തേക്ക് വീട്ടില്ലെങ്കില്‍ ഫ്രണ്ട് എന്നു പറയുന്നതിന് എന്തു അര്‍ത്ഥം ആണുള്ളത്?”

“ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത സഹായമാണ് നിങ്ങള്‍ രണ്ടുപേരും ചെയ്തു തന്നത്. പകരമായി എന്തു തരണം എന്നു അറിയില്ല എനിക്കു.”

“പോടെ പോടെ. കിട്ടുന്ന സമയം നീ നിന്‍റെ പെണ്ണിന്‍റെ കൂടെ ഇരിക്കാന്‍ നോക്ക്. തിരക്കിട്ട് പോകാന്‍ ഒന്നും നോക്കേണ്ട. കുറച്ചു റസ്റ്റ് ഒക്കെ എടുത്തിട്ടു പോയാല്‍ മതി. ഞങ്ങള്‍ക്ക് കുറച്ചു തിരക്കുണ്ട്. റൂമിന്റെ വാടക ഒക്കെ ഞാന്‍ കൊടുത്തിട്ടുണ്ട്.”

“എന്തിനാടാ.. ഞാന്‍ കൊടുക്കുമല്ലോ”

“അതൊക്കെ പോട്ടെ. വൈകുന്നേരം ആകുമ്പോഴേക്കും ഇതിനെയും വീട്ടില്‍ എത്തിക്കേണ്ടതാ. അപ്പോ ശരി.... ഞാന്‍ വിളിക്കാം”

“ഓകെ ഡാ.”

രാജേഷ് മായയെയും കൂട്ടി റൂമിലേക്ക് പോയി.

റൂമിലെത്തിയ ഉടനെ മായ കട്ടിലിലേക്ക് വീണു ഏങ്ങി ഏങ്ങി കരയാന്‍ തുടങ്ങി.

അതുകണ്ട രാജേഷ് ഞെട്ടി. മായയെ തട്ടി വിളിച്ചു.

“എന്താ മോളൂ. എന്താ പറ്റിയെ?.. എന്തിനാ കരയുന്നെ?”

“ഒന്നൂല”

“പറ മോളൂ”

“ഒന്നുമില്ല”

“എന്തേ കല്യാണം കഴിക്കേണ്ട എന്നു തോന്നിയോ?”

“അങ്ങിനെയല്ല.. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു

💬 Comments

View all comments