0%

Chapter Title : മായികലോകം 12 [രാജുമോന്‍]

തുറന്നു. നീരജ് പറഞ്ഞ പോലെ വലതു കാല്‍ വച്ച് തന്നെ അകത്തു കയറി.

അകത്തു കയറി മായ മുറിക്കകത്ത് ചുറ്റും നോക്കി.

നീരജ് അപ്പോഴേക്കും അവന്‍റെ കയ്യില്‍ ഉള്ള പേപ്പര്‍ അവളുടെ കയ്യില്‍ കൊടുത്തു.

“നമുക്ക് വേണ്ടി വാങ്ങിയ ഈ വീടിന്‍റെ ആധാരം. അതുകൊണ്ടു തന്നെ ഇത് നിന്‍റെ കയ്യില്‍ ഇരിക്കട്ടെ”

അതും പറഞ്ഞു നീരജ് മായയുടെ കയ്യിലെക്കു ആ വീടിന്‍റെ ആധാരം വച്ചു കൊടുത്തു.

എന്തൊക്കെയാ ഇവിടെ നടക്കുന്നതു. മായയ്ക്ക് ഇത് സത്യമോ അതോ സ്വപ്നമോ എന്നു അപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല.

“നീ ഇരിക്കൂ. ഇതൊക്കെ എങ്ങിനെ എന്നല്ലേ ആലോചിക്കുന്നത്? എനിക്കു മനസിലായി.”

“സത്യം പറഞ്ഞാല്‍ ഒരുപാട് കഷ്ടപ്പെട്ടു. നമ്മള്‍ തമ്മില്‍ കണ്ടിട്ടു ഇപ്പോ ഏകദേശം ഒരു 3 വര്ഷം എങ്കിലും ആയില്ലേ? അന്ന് ശ്രുതിയുടെ കല്യാണത്തിന് അല്ലേ നമ്മള്‍ അവസാനം കണ്ടത്?”

“അന്ന് നീ പറഞ്ഞ വാക്കുകള്‍ ശരിക്കും എന്‍റെ ഹൃദയത്തില്‍ ആണ് തറച്ചത്. നിന്നെ ഒരിക്കലും കുറ്റപ്പെടുത്തില്ല.. നീ ചെയ്തത് തന്നെ ആയിരുന്നു ശരി. അല്ലെങ്കിലും നീ എന്നെ ഒഴിവാക്കി പോയതല്ലല്ലോ. ഞാന്‍ ആയിരുന്നല്ലോ നിന്നെ ഒഴിവാക്കിയത്. എന്‍റെ തെറ്റ് തന്നെ ആണ്. ഇനി നിന്‍റെ മുന്നില്‍ വരുന്നുണ്ടെങ്കില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനായിട്ടു” മാത്രമേ ഉള്ളൂ എന്നു തീരുമാനിച്ചുറപ്പിച്ചതായിരുന്നു.

കോളേജ് ഒരുമാസം കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ദുബായ്ലേക്ക് പോയി. അവിടെ മാടിനെപോലെ പണിയെടുത്തു. ഇതൊന്നും നീ ഒരിക്കലും അറിയരുത് എന്നു ഞാന്‍ അപ്പോഴേ തീരുമാനിച്ചിരുന്നു. അതായിരുന്നു കൂട്ടുകാരെ പോലും അറിയിക്കാതെ നാട് വിട്ടത്. അനിയതിമാര്‍ രണ്ടുപേരെയും കെട്ടിച്ചയച്ചു. ആദ്യത്തെ അനിയത്തിയുടെ കല്യാണം

💬 Comments

View all comments