Chapter Title : മായികലോകം 9 [രാജുമോന്‍]
കാര്യങ്ങളും പറഞ്ഞിട്ടും ഉണ്ട്. എന്നിട്ടും എന്നെ ഇഷ്ടമാണെന്നാണ് ഏട്ടന്‍ പറയുന്നതു.”
“നീ തന്നെ തീരുമാനം എടുത്തതല്ലേ. ഇനി മാറ്റേണ്ട”
“നിനക്കുവേണ്ടി ഇനിയും കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്.”
“പക്ഷേ എത്ര നാള്‍? നീ പ്രാക്റ്റിക്കല്‍ ആയി ചിന്തിക്കൂ. ഞാന്‍ എന്‍റെ കാര്യം ആദ്യമേ പറഞ്ഞിരുന്നല്ലോ. അതുകൊണ്ടു നീ എന്നെ കാത്തിരിക്കേണ്ട, നിന്‍റെ തീരുമാനം തന്നെ ആണ് ശരി.
“എനിക്കൊരു തീരുമാനം എടുക്കാന്‍ പറ്റുന്നില്ല. നിന്‍റെ കൂടെ ജീവിക്കണം എന്നു തന്നെയാണ് എനിക്കിപ്പോഴും ആഗ്രഹം. അതുകൊണ്ടു തന്നെയാണു രാവിലെ നീ ചെയ്തതിനൊന്നും എതിര്‍ത്തു പറയാതിരുന്നതും.”
“അതൊക്കെ ശരി തന്നെ. അവനെ കണ്ടിട്ടു പാവം ആണെന്ന് തോന്നുന്നു. അല്ലെങ്കില്‍ നിന്നെ വീണ്ടും എന്‍റെ മുന്നിലേക്ക് പറഞ്ഞു വിടുമോ?”
“ഉം”
“അതുകൊണ്ട് നീ എന്നെ മറന്നെക്കു. എന്‍റെ കാര്യം നോക്കേണ്ട. കുറച്ചു വിഷമമൊക്കെ ഉണ്ടാകും. സാരമില്ല. കുറേ കഴിയുമ്പോള്‍ അത് മാറിക്കൊളും”
“എനിക്കു നിന്നെ മറക്കാന്‍ കഴിയുന്നില്ലെടാ”
“അവന്‍റെ കൂടെ സുഖമായി ജീവിക്കുമ്പോള്‍ നീ പതിയെ മറന്നോളും എല്ലാം. എല്ലാം മനസിലാക്കി കൂടെ കൂട്ടാം എന്നു പറഞ്ഞു ഒരാള്‍ വരുന്നത് തന്നെ ഒരു ഭാഗ്യമല്ലേ? നീ ധൈര്യമായി പോയ്ക്കൊ. ഞാന്‍ ഒരിയ്ക്കലും ഇനി നിങ്ങളുടെ ഇടയിലേക്ക് വരില്ല.”
“എന്നാലും”
“ഒരു എന്നാലുമില്ല. ഇത് തന്നെ ആണ് എന്റെയും തീരുമാനം. ഇനി ചിലപ്പോ നമ്മള്‍ കല്യാണം കഴിച്ചെന്നു വച്ചാല്‍’ തന്നെ പഴയ പോലെ എനിക്കു നിന്നെ സ്നേഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. വേറൊരാളെ സ്നേഹിച്ച പെണ്ണിനെ പൂര്‍ണമനസോടെ സ്നേഹിക്കാന്‍ ചിലപ്പോ എനിക്കു സാധിക്കണമെന്നില്ല. അതുകൊണ്ടു നമുക്ക് രണ്ടാമതും പിരിയാം. ഇനി ഒരിക്കല്‍ പോലും കണ്ടുമുട്ടില്ല. നീ
💬 Comments
View all comments