0%

Chapter Title : മായികലോകം [രാജുമോന്‍]

കൂടെ ഉണ്ടാകണം എന്നു ആഗ്രഹം ഉണ്ട് . ഒന്നു നീ ആലോചിച്ചു നോക്കൂ .. വേറെ ഒരു പരിചയവും ഇല്ലാതെ ഉള്ള ഒരാൾ വന്നു കല്യാണം കഴിക്കുന്നതിലും നല്ലതല്ലേ നിന്നെ നന്നായി മനസിലാക്കുന്ന ഒരാൾ കെട്ടുന്നത്? . പിന്നെ .... നിങ്ങളുടെ പ്രണയത്തിന്റെ കാര്യം പറഞ്ഞു ഒരിക്കലും വിഷമിപ്പിക്കില്ല .. ആ ഒരു വാക്കു കൂടി തരാം ഞാൻ . " "ഞാൻ എന്താ പറയാ .. എനിക്കറിയില്ല എന്താ വേണ്ടതെന്ന് .." അവൾ പറഞ്ഞു . "ഇപ്പോ തന്നെ ഒരു മറുപടി പറയണം എന്നൊന്നും ഞാൻ പറയുന്നില്ല .. നിനക്കു എപ്പോ ഓകെ ആകുന്നുവോ അപ്പോ പറഞ്ഞാൽ മതി .. പിന്നെ .. നിന്നെ അല്ലാതെ വേറെ ആരെയെങ്കിലും കെട്ടുകയാണെങ്കിൽ കൂടി അത് നിന്റെ കല്യാണം കഴിഞ്ഞു സുഖമായി ജീവിക്കുന്നു എന്നു അറിഞ്ഞതിന് ശേഷം ആയിരിക്കും . നിനക്കു ആലോചിക്കാൻ ഇഷ്ടം പോലെ സമയം ഉണ്ട് .. മറുപടി പറയണം എന്നും ഞാൻ നിർബന്ധിക്കുന്നില്ല . അവനെ നിനക്കു കിട്ടുന്നില്ലെങ്കിൽ അടുത്ത ഓപ്ഷൻ ആയി എന്റെ കാര്യം ഓർക്കണം . അതേ പറയാനുള്ളൂ . " "എനിക്കു ഏട്ടനെ ഇഷ്ടമൊക്കെ തന്നെ ആണ് .. പക്ഷേ അതിനെക്കാളും എത്രയോ മുകളിൽ ആണ് എനിക്കു നീരജുമായിട്ടുള്ള ഇഷ്ടം . മരിക്കുന്നതു വരെ ആ ഇഷ്ടം ഉണ്ടാകും .. ആ ഞാൻ എങ്ങിനെയാ ഇതിന് മറുപടി പറയുക ?" ആ സംഭാഷണം അവിടെ അവസാനിച്ചു . ഞാന്‍ അവളെ പ്രൊപ്പോസ് ചെയ്തത് ഒന്നും വേറെ ആരും അറിഞ്ഞിരുന്നില്ല .

💬 Comments

View all comments