0%

Chapter Title : മായികലോകം [രാജുമോന്‍]

മനോജ് പോലും.... അവളും ആരോടും പറഞ്ഞില്ല ..
ഒരു കാര്യത്തിൽ എനിക്കു സന്തോഷം ഉണ്ടായിരുന്നു . അവൾക്കു എന്നെ ഇഷ്ടമാണ് . ഒരു പക്ഷേ നീരജ് അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നില്ലയിരുന്നെങ്കിൽ അവൾ ചിലപ്പോ യെസ് മൂളിയേനെ . അങ്ങിനെ എന്‍റെ കൂടെ ഉള്ള ഔദ്യോഗികജീവിതത്തിന്‍റെ അവസാന ദിനവും വന്നെത്തി. അന്ന് ഓഫീസില്‍ പോകാന്‍ തോന്നിയതേ ഇല്ല.. പക്ഷേ പോകതിരുന്നാല്‍ പിന്നെ അവളെ ഇനി കാണാന്‍ പറ്റി എന്നും വരില്ല. അതുകൊണ്ടു രാവിലെ തന്നെ ഓഫീസില്‍ എത്തി ജോലി തുടങ്ങി. അവസാനത്തെ ദിവസം ആയിരുന്നത് കൊണ്ട് അവള്‍ക്ക് ജോലി ഒന്നും കൊടുത്തില്ല ഞാന്‍. ഞാനും നല്ല തിരക്കിലായിപ്പോയി. ഉച്ചയ്ക്ക് ഓഫീസിലെ എല്ലാവരും കൂടി ഒരുമിച്ചു ലഞ്ച് കഴിക്കാം എന്നു തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഒരു സെന്‍റ്ഓഫ് പാര്‍ട്ടി. അതും കഴിഞ്ഞു. വൈകുന്നേരം ആയപ്പോള്‍ അവള്‍ എന്‍റെ കാബിനില്‍ വന്നു. പോവാണ് എന്നു പറഞ്ഞു. എന്‍റെ മനസില്‍ ഒരു സങ്കടക്കടല്‍ അലയടിക്കുകയായിരുന്നു അപ്പോ. എന്താ പറയാ എന്നു എനിക്കു ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. "എനിക്കു എട്ടനെ (ഏട്ടന്‍ എന്നാണ് അവള്‍ എന്നെ വിളിക്കാറു. സാര്‍ എന്നു വിളിക്കരുത് എന്നു ആദ്യമേ പറഞ്ഞിരുന്നു. എനിക്കു ഈ സാര്‍ വിളി തീരെ ഇഷ്ടമല്ല. അന്നും ഇന്നും) ഇഷ്ടം ഒക്കെ ആണ്. പക്ഷേ... ഞാന്‍ പറഞ്ഞിരുന്നില്ലേ.. നീരജിനെ എനിക്കു മറക്കാന്‍ കഴിയുന്നില്ല.. ഒരാളെ മനസില്‍ ഓര്‍ത്ത് വേറൊരാളോട് എങ്ങിനെയാ ഇഷ്ടമാണെന്ന് പറയാ? അതുകൊണ്ടാ. എന്നോടു ദേഷ്യം ഒന്നും തോന്നരുത്. ഏട്ടന്‍ ആണ് എനിക്കു ഇവിടെ പിടിച്ച് നില്‍ക്കാന്‍ എന്നെ സഹായിച്ചത്. മറക്കില്ല" "എനിക്കു നിന്നോടു എങ്ങിനെയാ

💬 Comments

View all comments