0%

Chapter Title : മായികലോകം [രാജുമോന്‍]

ദേഷ്യപ്പെടാന്‍ കഴിയുക? നിന്‍റെ മനസ് എനിക്കു മനസിലാക്കാന്‍ കഴിയും. നീ സന്തോഷമായി ജീവിച്ച് കണ്ടാല്‍ മതി. അത്രേ എനിക്കു വേണ്ടൂ. എവിടെ ആണെങ്കിലും നിനക്കു നല്ലതെ വരൂ. . നീ ആഗ്രഹിക്കുന്ന ജീവിതം തന്നെ നിനക്കു കിട്ടട്ടെ. ഞാന്‍ പ്രാര്‍ത്ഥിക്കാം". അത്രയും പറഞ്ഞപ്പോ തന്നെ പൊട്ടിക്കരയാന്‍ തോന്നി എനിക്കപ്പോ. പക്ഷേ പിടിച്ച് നിര്‍ത്തിയല്ലേ പറ്റൂ. എങ്ങിനെയോ പിടിച്ച് നിന്നു. അവള്‍ യാത്ര പറഞ്ഞു ഇറങ്ങി.. അന്ന് രാത്രി ഞാന്‍ ഉറങ്ങിയതെ ഇല്ല. പുലര്‍ച്ചെ ആയപ്പോഴെങ്ങാനും ഉറങ്ങിപ്പോയി. പിറ്റേ ദിവസം ഞായറാഴ്ച ആയത് കൊണ്ട് ഓഫീസില്‍ പോകേണ്ടതില്ലാത്തത് നന്നായി. പറയാന്‍ വിട്ടു പോയി. ഞാന്‍ ഓഫീസിനടുത്ത് ഒരു റൂം വാടകയ്ക്ക് എടുത്തായിരുന്നു താമസം. വീട് കുറച്ചു ദൂരെയാ. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോഴേ വീട്ടില്‍ പോകാറുള്ളൂ. രാവിലെ പത്തര ഒക്കെ ആയപ്പോ മെല്ലെ കണ്ണു തുറന്നു. ഫോണ്‍ എടുത്തു നോക്കി. അതില്‍ ഒരു എസ്‌എം‌എസ് വന്നു കിടക്കുന്നു. ആ സമയത്ത് വാട്സാപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ആ മെസേജ് മായയുടെ ആയിരുന്നു. (തുടരും)

💬 Comments

View all comments