0%

Chapter Title : മദനപൊയിക 7 [Kannettan]

Author : Kannettan Read All Parts 16.1K

Airtel connections അല്ലേ നീ ആക്ടീവേഷൻ ചെയ്യാറ്, അതുകൊണ്ട് ഈ അടുത്ത കാലത്ത് ആരെങ്കിലും ഈ നമ്പർ ഇവിടുന്ന് അക്ടീവേഷൻ ചെയ്തിട്ടുണ്ടൊന്നൊന്നു നോക്കിയേ?!" നിതീഷിൻ്റെ പരചിലൊക്കെ കേട്ടിട്ട് ഒരു ചെറിയ പ്രതീക്ഷയൊക്കെ തോന്നി.

"എടാ അതൊന്നും നടക്കൂലെ!! ഒരു പാട് മെനക്കേടുള്ള പണിയാ.!" ഷഹീമൊരു മടിയോടെ പറഞ്ഞു.

"എടാ പൊന്നെ.. ചതിക്കല്ലേ.. ജീവിത പ്രശ്നാ! നീ നാളെ വൈകിട്ട് എൻ്റെ വക ചിലവ്, പോരെ!?"

"അങ്ങനെയാണെങ്കിൽ ഒരു കൈ നോക്കാം!" അതും പറഞ്ഞ് ഷഹീം പോയി സിം കാർഡ് ആക്ടിവേഷൻ രജിസ്റ്റർ തപ്പാൻ തുടങ്ങി...

കുറേ നേരം കഴിഞ്ഞപ്പോൾ എൻ്റെ പ്രതീക്ഷയോക്കെ മാഞ്ഞു തുടങ്ങി.

അങ്ങനെ കുറേ നേരം തപ്പിയ ശേഷം,

"എന്തായാലും എനിക് നല്ല തൊള്ള ഭാഗ്യമുണ്ട്!!" അതും പറഞ്ഞ് ഷഹീം ചിരിക്കാൻ തുടങ്ങി .

"എന്തായി കിട്ടിയോ!!??" ഇപ്പോള് എന്നെക്കാൾ തിടുക്കമായി നിതീഷിന്.

"ഹും കിട്ടി... നമ്മളാരാ മോൻ, ഞാനറിയാതെ ഈ കോട്ടക്കടവിൽ ഒരുത്തനും Airtel സിം കാർഡ് എടുക്കില്ല! അതാണ് ഷഹീം" അതുംപറഞ്ഞവൻ രജിസ്റ്റർ മേശപ്പുറത്ത് വെച്ചു.

ഞങൾ ആകാംഷയോടെ അതിലേക്ക് നോക്കി.

"എടാ.. ധനേഷ്!!" ഞാൻ നിതീഷിനോടായി പറഞ്ഞു.

"ഹും.. ധനേഷാണല്ലെ.. ഹും ഇവനുള്ള വടയും ചായയും എൻ്റെ കയ്യിലുണ്ട്!" അതും പറഞ്ഞ് നിതീഷ് കുറച്ച് സമയം ആലോചിച്ച ശേഷം,

"ആളെ കിട്ടിയ സ്ഥിതിക്ക് ഞങ്ങള് വിട്ടേക്കൂവാ!" നിതീഷ് ഷഹീമിനോടായി പറഞ്ഞു.

"അപ്പൊ ചെലവ്!!!?" ഷഹീം മറക്കാതെ ചോതിച്ചു.

"നാളെ വൈകിട്ട് സെറ്റാക്കാം മച്ചാനെ?" നിതീഷ് അവനോടായി പറഞ്ഞു.

"ഓ.. മതി.." അതും പറഞ്ഞ് ചിരിച്ചുകൊണ്ട് കൈ കൊടുത്ത് ഞങൾ അവിടുന്ന്

💬 Comments

View all comments