Chapter Title : മദനപൊയിക 8 [Kannettan]
വാ.." മോഹനേട്ടൻ എന്നെ കോലായിലേക്ക് ക്ഷണിച്ചു.
"ഇല്ല മോഹനേട്ടാ.. ഞാൻ പോയിട്ട് പിന്നൊരു ദിവസം വരാം." ഞാനൊരു മടിയോടെ പറഞ്ഞു.
"ഇത് കണ്ടിട്ടാണോ..!!! ഇതിവിടെ പതിവുള്ളതാ.. അതൊന്നും നീ കര്യക്കണ്ട, കേരിപ്പോര്." കസേര എനിക്ക് നേരെ നീക്കയിട്ടുകൊണ്ട് മോഹനേട്ടൻ പറഞ്ഞു.
ഞാനൊരു മടിയോടെ കോലായിലേക്ക് കയറി, കുട സൈഡിൽ വെച്ച ശേഷം, മുണ്ട് താഴ്തിയിട്ട ശേഷം കലായിലെ ഇരുത്തിയിൽ ഇരുന്നു.
"ഇവിടെയിരിക്കെടാ.."
"അതൊന്നും കൊഴപ്പില്ല, ഞാനിവിടെ ഇരുന്നോളാം"
രാധികേച്ചിയോടുള്ള സ്നേഹവും കരുതലും കാരണം എനിക്കിത് ചോതിക്കാതിരിക്കാൻ കഴിഞ്ഞില്ല,
"എന്തിനാ മോഹനേട്ടാ ചേച്ചിയെ ഇങ്ങനെ ചീത്ത പറയുന്നത്??" ഞാനൊരു താഴ്മയോടെ ചോതിച്ചു, കാരണം ഞാൻ അയാളുടെ വീട്ടിലാണല്ലോ ഇരിക്കണേ.
"ചീത്ത പറയാതെ പിന്നെ..!!? മനുഷ്യൻ നട്ടെല്ല് റബ്ബർ ആക്കിയിട്ടാണ് വന്നൊന്ന് റെസ്റ്റെടുക്കണെ, അപ്പോഴവൾക്ക് സർക്കീട്ട് പോണത്രേ" മോഹനേട്ടന് വീണ്ടും ദേഷ്യം വന്നു.
"ചേട്ടനല്ലാതെ ചേച്ചിയെ മറ്റാര പുറത്തൊക്കെ കൊണ്ടുപോവേണ്ടത്? വീട്ടിലെ ജോലിയും ചെയ്ത് കുഞ്ഞിനേം നോക്കി ഇവിടെ തന്നെ ഇരിപ്പല്ലേ... ആർക്കായാലും ഒന്ന് പുറത്ത് പോണം എന്നൊക്കെ തോന്നില്ലേ.." ഞാൻ രണ്ടും കൽപ്പിച്ച് അങ്ങ് പറഞ്ഞു.
"നീ വന്നിട്ട് അവൾക്ക് വക്കാലത്ത് പറയുകയാണോ!?"
ഞാൻ മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും രാധികേച്ചി കണ്ണുകൾ തുടച്ചു കൊണ്ട് കൊലായിലേക്ക് വന്ന്,
" അവൻ പറഞ്ഞതിലെന്താ തെറ്റ്, ജോലിയും കഴിഞ്ഞ് വന്ന് ഇവിടിരുന്ന് മൂക്കറ്റം കള്ളും കുടിച്ച് കിടന്നുറങ്ങിയാ മതിയല്ലോ!! ഇങ്ങനെ രണ്ടുപേരിവിടെയുണ്ടെന്ന ഒരു ചിന്ത പോലുമില്ല, ഒന്നുമില്ലെങ്കിലും മോളെ എങ്കിലും പുറത്ത് കൊണ്ടുപ്പോയിക്കൂടെ"
രാധികേച്ചി ചങ്കിടരിക്കൊണ്ട് പറഞ്ഞു.
കിട്ടേണ്ടത് കിട്ടിയപ്പോൾ മോഹനേട്ടനൊന്നു അടങ്ങി.
"ചേട്ടന് വയ്യഞ്ഞിട്ടായിരിക്കും രാധികേച്ചി"
എൻ്റെ മറുപടി കേട്ട്
💬 Comments
View all comments