0%

Chapter Title : മദനപൊയിക 8 [Kannettan]

Author : Kannettan Read All Parts 11.4K

"അമ്മയിങ്ങനെ കഷ്ടപ്പെടാതെ ചെക്കനെ പിടിച്ച് കെട്ടിച്ചൂടെ.." അത് നിധീഷ് ആണ് ചോതിച്ചത് എന്ന് മനസ്സിലായി.

"അതാവുമ്പോ അമ്മയ്ക് കുറച്ചൂടെ സുഖല്ലേ.."

"വല്ലാതെ സുഖിപ്പിക്കലേടാ മോനെ..!!" ഞാൻ സ്റ്റെപ്പുകൾ ഇറങ്ങിക്കൊണ്ട് പറഞ്ഞു.

"ഇവിടെയുണ്ടായിരുന്നോ സാറ്!"

"ഞങ്ങള് ഇങ്ങനെ പതിയെ നോക്കുന്നുണ്ട്, പറ്റിയ ഒരു ബന്ധം ഒത്തുവന്നാൽ ആലോചിക്കാം" അമ്മ പിള്ളേരോടായി പറഞ്ഞു.

"അമ്മ ഒന്ന് പോയെ.."

അതും പറഞ്ഞ് പിള്ളേരേം കൂട്ടി ഞാൻ കൊലയിലേക്ക് പോന്ന്.

"എങ്ങോട്ടാ രണ്ടാളും കൂടി?"

"എടാ.. പെരിങ്ങത്തൂർ പുഴ മറിഞ്ഞിട്ടുണ്ട്, മെനിഞാന്ന് ഞാൻ ചെങ്ങാട് കടവിൽ വല വിരിച്ചആയിരുന്നു, നല്ല കോളടിച്ച് കാണും" മഹേഷ് പറഞ്ഞു.

"വാ.. നമുക്കൊന്ന് പോയി നോക്കിയേക്കാം, വല്ലോം കിട്ടിയാ നല്ല നാടൻ കള്ളും കൂട്ടി അടിക്കാം " നിധീഷ് ആവേശത്തോടെ പറഞ്ഞു.

കേട്ടപ്പോൾ തന്നെ എൻ്റെ വയിൽ കൊതി കേറി,
"അതൊക്കെ വരാം, പക്ഷെ ഇനിയെങ്ങാനും മീനും കള്ളും കിട്ടിയില്ലേലാണ് കഥ മാറുന്നത്.. അഹ്"

"അതൊക്കെ നമുക്ക് സെറ്റാക്കാം, നീ വാ"

അങ്ങനെ ഞാൻ അമ്മയോട് കാര്യം പറഞ്ഞ്, ഞങൾ ചേങ്ങാട് കടവിലേക്ക് വിട്ടു. ഒരു വണ്ടിയിലാണ് യാത്ര, സുഹൃത്തുക്കളുമായി ട്രിപ്പിൾ അടിച്ച് സൊറ പറഞ്ഞ് നാടുമ്പുറത്തൂടെ ഇങ്ങനെ ബൈക്കിൽ യാത്ര ചെയ്യാൻ ഒരു പ്രത്യേക രസമാണ്, അത് അനുഭവിച്ചവർക്കെ അറിയുള്ളു.

കുറച്ച് നേരം പോയ ശേഷം,

"എടാ.. വീട്ടിൽ കല്യാണമൊക്കെ നോക്കുന്നുണ്ടല്ലേ!!?" നടുവിലിരുന്നുകൊണ്ട് മഹേഷ് ചോതിച്ചു.

"എനിക്കാണേൽ പോസ്റ്റിംഗ് പോലും ആയില്ല, അപ്പോഴേക്കും അമ്മ തുടങ്ങി"

"എടാ ഇപ്പൊ കെട്ടിയാ നല്ല കിളുന്ത് പെണ്ണിനെ കെട്ടാം" മഹേഷ് കൊതിയോടെ പറഞ്ഞു.

"കിളുന്തോന്നും നമുക്ക് വേണ്ട മോനെ"

💬 Comments

View all comments