Chapter Title : മധുര മനോഹര മോഹം 3 [Flying Monk]
കണ്ട് എന്റെ ചിരി പൊട്ടി പക്ഷെ അതിന്റെ ആയുസ്സ് അധികം നീണ്ടുനിന്നില്ല.
ഏട്ടത്തി എൻ്റെ ആഞ്ഞു കാലിൽ ചവിട്ടിയാണ് എല്ലാം തീർത്തത്.ഇതിനിടയിൽ എന്റെ പത്രത്തിലോട്ട് നോക്കി ഏട്ടത്തി കുറച്ചൂടെ ചോറ് എന്റെ പത്രത്തിലേക്ക് വിളമ്പി തന്നു
ഇത് കണ്ടതും.
"മ്മ് കഴിച്ചോ കഴിച്ചോ നല്ല ക്ഷീണം കാണും"
"അവനു മാത്രം കൊടുക്കാണ്ട് നീയും കുറച്ചെടുത്ത് കഴിക്ക്"
എന്നും പറഞ്ഞ് രണ്ടും പിന്നേം തുടങ്ങി.
അവിടെയിരുന്ന് കൂടുതൽ അളിയാൻ നിൽക്കാതെ പ്ലേറ്റിൽ ഉള്ളത് തീർത്തു എണീറ്റു.
"എന്താടാ ഇത്ര പെട്ടെന്ന് എണീറ്റെ രാവിലെത്തെന്റെ ബാക്കി ഇനിയും ഉണ്ടോ?"ന്ന് ചോദിച്ച് എന്നെ വാരിയതും തിരിഞ്ഞ് പോലും നോക്കാതെ കയ്യും കഴുകി നേരെ റൂമിലോട്ട് വച്ചു പിടിച്ചു.മുകളിലേക്ക് കയറുമ്പോളും താഴെ നിന്ന് കളിയാക്കലുകളും ചിരിയും കെട്ടു കൊണ്ടേ ഇരുന്നു,പാവം ഏട്ടത്തി രണ്ടും കൂടെ അതിനെ പച്ചക്ക് തിന്നും.
റൂമിൽ കയറി കിടക്ക കണ്ടതും തളർന്നൊറ്റ വീഴ്ചയായിരുന്നു.പിന്നെ എണീറ്റപ്പോൾ വൈകുന്നേരമായി.രാത്രി ഭക്ഷണം കഴിച്ച് കഴിയും വരെ പ്രതേകിച്ചു വേറൊന്നുമുണ്ടായില്ല.
-------------------------------------
"ആദീ,നീ കിടക്കണില്ലേ...?"ഭക്ഷണം കഴിച്ച് കഴിഞ്ഞ് സോഫയിൽ റോഷുവിന്റെ മടിയിൽ കിടക്കുമ്പോൾ ഏട്ടത്തിടെ ചോദ്യമെത്തി.
"ഞാൻ കുറച്ചു കഴിഞ്ഞ് കിടന്നോളാം"എന്നു മറുപടി പറഞ്ഞതും
"എന്നാ കിടക്കാനാകുമ്പോ എൻ്റെ റൂമിലോട്ട് പോരെ"എന്നു പറഞ്ഞു ഏട്ടത്തി മുടി വാരി കെട്ടി തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും
"ആഹാ...അതെങ്ങനെ ശരിയാകും അവനിന്ന് എന്റെ കൂടെയ കിടക്കണേ"എന്നും പറഞ്ഞ് റോഷു അണഞ്ഞു കിടന്ന ആ തീയിലേക്ക് ഒന്നൂതി.
"ഹാ!ഞാനല്ലേ ആദ്യം വിളിച്ചേ,അപ്പോ അവൻ എന്റൊപ്പം കിടക്കും"എന്നു പറഞ്ഞു ഏട്ടത്തിയും ഓൺ ആയി.
ഇത് കേട്ടതും മടിയിൽ കിടന്ന എന്നെ എണീപ്പിച്ചു
💬 Comments
View all comments