0%

Chapter Title : മധുര മനോഹര മോഹം 5 [Flying Monk]

Author : Flying Monk Read All Parts 244.1K

അവിടെ എത്തിയതും അഴിഞ്ഞു വീഴാൻ തുടങ്ങി,ആദ്യമൊക്കെ പാർട്ടികൾക്ക് പോക്ക് മാത്രം ആയിരുന്നെങ്കിലും പിന്നീട് അതിന്റെ ഭാവം മാറി ആനന്ദിന്റെ കുത്തഴിഞ്ഞ ജീവിതം അവിടെ തുറന്നു.കള്ളും കഞ്ചാവും പെണ്ണും ആണും എല്ലാം...

എല്ലാം സഹിക്കാൻ ശ്രെമിച്ചെങ്കിലും വേറെ പലരോടും ഒപ്പം എന്നോട് കിടക്ക പങ്കിടാൻ പറഞ്ഞതും അത് സഹിക്കാവുന്നതിലും അപ്പുറമായി വീട്ടിൽ അറിയിക്കുമെന്ന് കണ്ടതും ദേഹോപദ്രവം തുടങ്ങി അതിലും നിൽക്കില്ലെന്ന് തോന്നിയത് കൊണ്ടാവും പിന്നെ വീട്ടുകാരെ കൊല്ലുമ്മെന്നായി ഭീഷണി അതിൽ ഞാൻ ഒന്നുലഞ്ഞതും ആരോടും ഒന്നും പറയാതെ ഞാൻ സഹിക്കാൻ തുടങ്ങി...

അപ്പോളും എത്ര അടി കൊണ്ടാലും വേറെ ഒരാൾക്ക് വഴങ്ങാൻ മാത്രം ഞാൻ തയ്യാറായില്ല.അതിനിടയിൽ ഞാൻ കൺസീവ് ആയതും അത് അങ്ങോരുടെ അല്ല എന്ന് പറഞ്ഞായിരുന്നു പിന്നെ അടി അതിൽ എന്റെ കുഞ്ഞു അബോർട്ട് ആയി പോയി.."അതു പറഞ്ഞതും കവിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അത് കേട്ടതും അവിടെയിരുന്ന എല്ലാവരിലും ഒരു വിങ്ങലുണ്ടായി.

"അമ്മക്കറിയോ അരവിന്ദ് എന്താ കല്യാണത്തിനു സമ്മതിക്കാതെ ഇരുന്നേന്ന്"കവിത പാർവതിയെ നോക്കി കൊണ്ട് ചോദിച്ചതും പാർവതി നിറകണ്ണുകളോടെ ഇല്ലയെന്ന് തലയാട്ടി.അത് കണ്ടതും കണ്ണുകൾ തുടച്ചു കൊണ്ട് കവിത വീണ്ടും തുടർന്നു.

"പക്ഷെ എനിക്കറിയാം...ആനന്ദും അരവിന്ദും ഒരുമിച്ചൊരു കിടക്ക പങ്കിടുന്നത് ഞാൻ കണ്ടിട്ടുണ്ട്,എന്റെ മുന്നിൽ വെച്ച് പോലും അങ്ങനെ ചെയ്യാൻ അവർക്ക് മടിയുണ്ടായിരുന്നില്ല.അവൻ കല്യാണത്തിനു സമ്മതിച്ചു എന്നറിഞ്ഞതും അങ്ങനെയെങ്കിലും അവൻ നന്നാവും എന്ന് എന്റെ ഏതോ പൊട്ട ബുദ്ധിയിൽ തോന്നി പോയി അല്ലേൽ ഞാൻ തന്നെ അത് മുടക്കിയേനെ.

അമ്മ വിചാരിക്കും പോലെ അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയൊന്നുമല്ല അവൻ കല്യാണം കഴിക്കാൻ സമ്മതിച്ചത്...അവന്റെ ഏട്ടന് കൂട്ടി കൊടുക്കാൻ വേണ്ടിയായിരുന്നു

💬 Comments

View all comments