Chapter Title : മധുര മനോഹര മോഹം 5 [Flying Monk]
അത്,അതിന് വേണ്ടിയ ഇവളെ എത്രയും പെട്ടന്ന് തന്നെ ഇവളെ അങ്ങോട്ട് കൊണ്ട് പോയത്.ഞാൻ ഒപ്പം ഉണ്ടായതിനാൽ അവർക്ക് അത് നടത്താൻ കഴിഞ്ഞില്ല.ഒരു ദിവസം ഞാൻ ഓഫീസിൽ
പോയ ദിവസം ഇവൾ ഫ്ലാറ്റിൽ ഒറ്റക്കായപ്പോൾ ആയാൾ ഇവളെ കയറിപിടിക്കാൻ ശ്രമിച്ചു,ആരുടെയോ ഭാഗ്യത്തിനു മറന്ന് വെച്ച ഫയൽ എടുക്കാൻ ഞാൻ തിരിച്ചു വന്നത് കൊണ്ട് മാത്രം ഇവൾക്ക് ഒന്നും പറ്റിയില്ല അല്ലേൽ ഇവളെയും അവന്മാർ...."
"പിന്നെ എത്രയും പെട്ടെന്ന് ഇവളെ തിരിച്ചു അയച്ച് ഞാനും അവരുടെ അടുത്ത് നിന്ന് മാറി...ഒരു തരത്തിൽ കണ്ണ് വെട്ടിച്ചു നടക്കുകയായിരുന്നു ഞാൻ....ഞങ്ങൾ ഇവിടെ എത്തിയത് അറിഞ്ഞതും വെറി പൂണ്ടു നടക്കുന്നുണ്ടാവും അവിടെ...ഇതൊക്കെ വീട്ടിൽ പറഞ്ഞാൽ എല്ലാം എന്റെ തോന്നൽ ആണെന്ന് പറഞ്ഞ് സഹിച്ചു നിൽക്കാൻ പറയും
അതാ ഓടി ഇങ്ങോട്ട് വന്നേ....അപ്പോളാണ് ഇവിടെ അതിലും വലുത്..."അത് വരെ പിടിച്ചു വച്ച കവിതയുടെ കരച്ചിൽ പിടിവിട്ടു.
ഇതെല്ലാം കേട്ട് ആകെ കോപമിരച്ചു കയറി നിൽക്കുകയായിരുന്നു പാർവതി.കവിതയുടെയും റോഷ്നയുടെയും കരച്ചിൽ കണ്ടതോടെ അവൾക്ക് ഇങ്ങനെ രണ്ട് നശിച്ച ജന്മങ്ങൾ ആണല്ലോ തന്റെ വയറ്റിൽ നിന്ന് വന്നത് എന്ന കുറ്റബോധവും തോന്നി.പാർവതി തന്റെ ഫോൺ കയ്യിലെടുത്ത് ആനന്ദിനെ വിളിച്ചു.കാൾ കണക്റ്റ് ആയതും
"കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട....എത്രയും പെട്ടന്ന് രണ്ടു പേരും നാട്ടിലെത്തണം" അത്രയും പറഞ്ഞു കൊണ്ട് പാർവതി ഫോൺ കട്ട് ചെയ്തു.
"അവന്മാർ വരട്ടെ എന്നിട്ട് പറയാം എന്റെ തീരുമാനം...അതുവരെ നിങ്ങൾ ഇവിടെ നിൽക്കുന്നോ അതോ വീട്ടിലേക്ക് പോവുന്നോ...?എന്തായാലും നിങ്ങളുടെ ഇഷ്ടം.."പാർവതി പറഞ്ഞുകൊണ്ട് റൂമിലേക്ക് നടന്നു.കട്ടിലിൽ കിടക്കുമ്പോളും അവളുടെ മനസ്സ് പുകഞ്ഞു നീറി കൊണ്ടിരുന്നു,ആ മനസ്സോടെ അവൾ
💬 Comments
View all comments