0%

Chapter Title : മധുര മനോഹര മോഹം 5 [Flying Monk]

Author : Flying Monk Read All Parts 244.1K

കുറച്ചു തീരുമാനങ്ങളും എടുത്തു.

2 ദിവസങ്ങൾക്കുള്ളിൽ ആനന്ദും അരവിന്ദും നാട്ടിൽ എത്തി.വീട്ടിലെത്തിയതും പാർവതി എല്ലാവരെയും വിളിച്ചു ഹാളിൽ കൂടി.കൂടുതൽ വച്ചു താമസിപ്പിക്കാതെ പാർവതി സംസാരിച്ചു തുടങ്ങി.

"നീയൊക്കെ ചെയ്ത് കൂട്ടിയതിന്റെ ന്യായീകരണങ്ങൾ കേൾക്കാനോ...ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല ഞങ്ങൾ നല്ല പോലെ ജീവിച്ചോളാം എന്ന വെറും വാക്കും കേട്ട് ഇവളുമാരെ നിന്റെ ഒക്കെ കൂടെ അടിമ പണിക്ക് വിടാനോ അല്ല നിന്നെയൊന്നും ഇങ്ങോട്ട് വിളിച്ചു വരുത്തിയത്"പാർവതിയുടെ കോപം കൊണ്ട വാക്കുകൾ എല്ലാവരിലും ഒരു ഞെട്ടൽ പരത്തി.

"കൂടുതൽ ഒന്നും പറയാനില്ല...വിദേശത്തുള്ള ബിസിനസുകൾ നിങ്ങൾക്ക് എഴുതി തരും അതു കൊണ്ട് നിങ്ങൾക്ക് ഇഷ്ട്ടമുള്ള പോലെ ജീവിക്കാം,ഞങ്ങളാരും അതിൽ ഇടപെടാൻ വരില്ല,പിന്നേ ഈ വീടുമായും ഈ വീട്ടിലുള്ള ഞങ്ങളുമായും നിനക്കൊന്നും ഒരു ബന്ധവും കാണില്ല...ഇതിൽ മറിച്ച് എന്തെങ്കിലും നീയൊക്കെ ചെയ്യാൻ ശ്രമിച്ചാൽ ഈ പാവം പെണ്ണിനെ

നീ പറഞ്ഞു പേടിപ്പിച്ച പോലൊന്നും ആവില്ല...കൊന്നു കളയും ഞാൻ...."ആ വാക്കുകൾ കൂടെ ആയതോടെ ആകെ ഒരു മരവിപ്പായിരുന്നു എല്ലാവർക്കും...

"പിന്നെ ഇതിനു സമ്മതം ആണെങ്കിൽ പറയുക രണ്ടു ദിവസങ്ങൾ കൊണ്ട് പേപ്പറുകൾ ശരിയാക്കിയിട്ട് അറിയിക്കാം അല്ല എതിരാണേൽ ഒരു തരി മണ്ണ് പോലും ഇവിടുന്ന് കിട്ടില്ല...എന്തേലും ചെയ്യാൻ നോക്കിയാൽ നേരത്തെ കളി പറഞ്ഞതല്ല...നിന്നെയൊന്നും കൊല്ലാൻ പാർവതിക്ക് ഒരു മടിയും കാണില്ല"പാർവതി പറഞ്ഞു നിർത്തിയതും അവർ സമ്മതമാറിയിച്ചു.

"എന്നാൽ ശരി...ഇപ്പൊ തന്നെ ഇറങ്ങിക്കോ നിനക്കൊന്നും ഇനി ഈ വീട്ടിൽ സ്ഥാനമില്ല...പേപ്പർ റെഡിയാകുമ്പോൾ അറിയിക്കാം...പിന്നെ,നിങ്ങൾക്ക് ഇനി ഇവരോടൊപ്പം പോണോ...?"അത്രയും മൂത്ത മക്കളോട് പറഞ്ഞ ശേഷം മരുമ്മക്കളോടായി പാർവതി ചോദിച്ചു,ഇല്ല എന്നവർ രണ്ടു പേരും പറഞ്ഞതും

"അപ്പൊ

💬 Comments

View all comments