0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല]

Author : Gilli Bala Read All Parts 18K

പരിഭ്രമവും അതോടൊപ്പം വിചിത്രമായ ഒരു വികാരവും അരിച്ചു കയറി. ഈ ഒറ്റ മുറിയിൽ അവളും താനും മാത്രമായി ഇനിയുള്ള രണ്ടാഴ്ച. പുറത്തുള്ള ലോകവുമായി ബന്ധമില്ലാതെ, ആരും വരാനില്ലാതെ...

ഫൈസി കുറച്ചുനേരം ആലോചനയിലാണ്ടു. നാട്ടിൽ ഗൾഫുകാർ വന്നിറങ്ങുന്ന കാലത്ത് കേട്ട ക്വാറന്റൈൻ കഥകൾ ഇപ്പോൾ ദാ തന്റെ ജീവിതത്തിലും. അവൻ പതുക്കെ കട്ടിലിൽ ഇരിക്കുന്ന ഐഷുവിന്റെ അടുത്തേക്ക് ചെന്നു.

​"ഐഷു... എഴുന്നേൽക്ക്... ഡീ ഐഷു..."

അവൻ അവളുടെ തോളിൽ പിടിച്ച് പതിയെ കുലുക്കി.

​"മ്മ്... എന്താ കാക്കു... നേരം വെളുത്തോ?"

കണ്ണുകൾ തിരുമ്മി, മുടി ഒതുക്കി അവൾ എഴുന്നേറ്റിരുന്നു. ഉറക്കച്ചടവിലും അവളുടെ ആ വശ്യമായ മുഖത്തേക്ക് നോക്കി നിൽക്കാൻ ഫൈസിക്ക് ഒരു നിമിഷം ആഗ്രഹം തോന്നി.

​"നമുക്ക് ഒരു ചെറിയ പണി കിട്ടിയിട്ടുണ്ട്. ഇന്നലെ നമ്മൾ പോയ കോളേജിലെ ആ പ്രൊഫസർക്ക് കൊറോണ പോസിറ്റീവ് ആയി. നമ്മൾ അയാളെ കണ്ടതുകൊണ്ട് ഇനി 14 ദിവസം ഇവിടെ ഈ മുറിയിൽ തന്നെ കഴിയണം എന്നാ ഹെൽത്ത് ഡിപ്പാർട്ട്മെന്റുകാർ പറയുന്നത്."

​"എന്ത്! 14 ദിവസമോ? ഈ മുറിക്കുള്ളിലോ?" ഐഷുവിന്റെ ഉറക്കമെല്ലാം പമ്പകടന്നു. "അപ്പൊ എന്റെ പഠിപ്പ്? ഹോസ്റ്റൽ?"

​"ഹോസ്റ്റലിൽ ഇനി ഇപ്പോഴൊന്നും അവർ എടുക്കില്ല. ക്ലാസ്സും ഉണ്ടാവില്ല. ചുരുക്കി പറഞ്ഞാൽ ഈ 14 ദിവസം നമ്മൾ ഈ ഹോട്ടലിൽ അങ്ങട് കൂടണം. പുറത്തിറങ്ങാൻ പോലും സമ്മതിക്കില്ല അവന്മാര്."

​"പടച്ചോനെ... ഈ ബാംഗ്ലൂർ ടൗണിൽ വന്നിട്ട് ഇങ്ങനെ മുറിക്കുള്ളിൽ ഇരിക്കാനാണല്ലോ എന്റെ വിധി. നാട്ടിൽ പോകാമെന്ന് വെച്ചാൽ അതിനും പറ്റില്ലല്ലോ,"

ഐഷു പരിഭവിച്ചു. അവൾക്ക് രോഗത്തെക്കാൾ പേടി ഈ നഗരത്തിൽ ഇങ്ങനെ പെട്ടുപോയതിലായിരുന്നു.

💬 Comments

View all comments