Chapter Title : മധുര പതിനെട്ടിൽ ആയിഷ 2 [ഗില്ലി ബാല]
പുലി! ഇന്ന് ഏഴാം ദിവസമാണ്. ഈ ഏഴ് ദിവസവും ഈ ഐറ്റം കൂടെയുണ്ടായിട്ടും നീ പിടിച്ചു നിന്നല്ലോ... നിനക്ക് ഒരു പത്മശ്രീ തന്നാലും കുറഞ്ഞുപോകും!" അവൻ പതുക്കെ ചിരിച്ചു.
"അപ്പുറത്ത് കിടക്കുന്നത് വെറുമൊരു പെണ്ണല്ല, ഒരു ആറ്റം ബോംബാണ്. ആ മഞ്ഞ ബനിയനും ആ ഷോർട്സും ഒക്കെ ഇട്ട് അവൾ മുന്നിൽ വന്നിട്ടും, മടിയിൽ വന്നിരുന്നിട്ടും നീ അന്തസ്സ് കളഞ്ഞില്ലല്ലോ. ശരിക്കും നീ ഒരു സംഭവമാണ്. ഇനി ഒരു ഏഴ് ദിവസം കൂടിയേ ഉള്ളൂ. അത് കൂടെ ഇങ്ങനെയങ്ങ് പിടിച്ചു നിന്നാൽ മതി. നീ ജയിക്കും മോനേ ഫൈസി…
കം ഓൺ ഫൈസി….
യു ക്യാൻ……"
തന്റെ മനസ്സിന് താൻ തന്നെ ഒരു മോട്ടിവേഷൻ നൽകി അവൻ ഒന്ന് നിവർന്നു നിന്നു. ഒരു വലിയ യുദ്ധം ജയിച്ച പോരാളിയുടെ ഭാവമായിരുന്നു അവന്റെ മുഖത്ത്. പക്ഷേ, പുറത്ത് കട്ടിലിൽ കിടക്കുന്ന ആ കുറുമ്പത്തിക്ക് ഇനിയുള്ള ഏഴ് ദിവസങ്ങളിൽ തന്റെ ഈ മോട്ടിവേഷൻ ഒക്കെ തകർക്കാൻ അധികം സമയം വേണ്ടെന്ന് ഫൈസിക്ക് ഉള്ളാലെ ഒരു പേടിയുണ്ടായിരുന്നു.
കണ്ണാടിയിൽ നോക്കി മീശ ഒന്ന് പിരിച്ച ശേഷം അവൻ ബാത്ത്റൂമിൽ നിന്നിറങ്ങി. ഇനി അടുത്ത ഏഴ് ദിവസങ്ങൾ... അതുകൂടി കഴിഞ്ഞാൽ ഈ പരീക്ഷണം അവസാനിക്കും.
ഭക്ഷണം കഴിഞ്ഞ് പതിവുപോലെ ലുഡോ കളി തുടങ്ങിയെങ്കിലും ഇന്ന് ഫൈസിക്ക് ഒരു പ്രത്യേക ഉഷാറായിരുന്നു. രാവിലെ ബാത്ത്റൂമിലെ കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയം കൊടുത്ത മോട്ടിവേഷൻ അവന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.
"ദേ നോക്കിക്കോ ഐഷു... ഇന്ന് നിന്റെ എല്ലാ കരുക്കളും വെട്ടിക്കൊണ്ട് ഞാൻ ഹോം ആകും,"
ഫൈസി
💬 Comments
View all comments