0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 2 [ഗില്ലി ബാല]

Author : Gilli Bala Read All Parts 14.7K

ആവേശത്തോടെ ഡൈസ് എറിഞ്ഞു.

​പതിവിന് വിപരീതമായി ഫൈസിക്ക് ഇന്ന് ഭാഗ്യം തുണച്ചു. ഓരോ വെട്ടും ഐഷുവിനെ തളർത്തി. അവൻ കസേരയിൽ ഇരുന്ന് കൈയ്യടിക്കുകയും എഴുന്നേറ്റു നിന്ന് ഡാൻസ് കളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

​"ഹോ... കാക്കുവിന് ഇന്ന് ഇതെന്തുപറ്റി? വല്ലാത്തൊരു ഉന്മേഷം ആണല്ലോ.. ഇതിനുമുമ്പ് ജയിച്ചിട്ടേയില്ലാത്തത് പോലെ,എന്നാലും 1 ആഴ്ചയായി ഞാനാ എല്ലാം ജയിച്ചേ. ചക്ക വീണു മുയല് ചത്തെന്നു പറഞ്ഞ പോലെ രണ്ട് കളി ജയിച്ചു…അയ്നാണ്….." ഐഷു ചുണ്ട് പിളർത്തി പരാതിപ്പെട്ടു.

​"രണ്ടോ മൂന്നോ…തോറ്റില്ലേ നീ…." അവൻ ആറടിച്ചു കൊണ്ട് അവളുടെ അവസാനത്തെ കരുവും വെട്ടി ഹോം ആയി. "യെസ്! ഞാൻ ജയിച്ചു! ഇനിയെങ്കിലും സമ്മതിക്ക് ഫൈസിക്കാക്ക പുലിയാണെന്ന്." അവൻ അർമാദിക്കുന്നത് കണ്ട് ഐഷു കളി മതിയാക്കി ഫോണിലേക്ക് മുഖം താഴ്ത്തി.

“” തോറ്റു തോറ്റു തൊപ്പിയിട്ട് ഞാനാ പടച്ചോനോട് ഒന്ന് ജയിപ്പിക്കാൻ പ്രാർത്തിച്ചേ… എന്നിട്ടാണെങ്കിൽ ഒടുക്കത്തെ ജാടയും.. വല്ലാത്ത സാധനാ കാക്കു ങ്ങള്…. “”

അവളതും പറഞ്ഞുകൊണ്ട് മൊബൈലിൽ തോണ്ടി…അവളുടെ കുറുമ്പുള്ള മുഖം കണ്ട് അവനും ചിരി വന്നു…

​അല്പം കഴിഞ്ഞ്, കൗതുകം സഹിക്കാതെ ഫൈസി അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു.

"ഇങ്ങു തന്നേ നിന്റെ ഫോൺ... നീ ആ നാൽപ്പത് വീഡിയോ അല്ലാതെ വേറെ എന്തൊക്കെയാണ് ഇതിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്ന് എനിക്കൊന്നു കാണണം."

​പണ്ടത്തെപ്പോലെ അവൾ ഫോൺ തട്ടിപ്പറിച്ചില്ല. പകരം ഒരു വല്ലാത്ത ഭാവത്തിൽ അവൾ അത് അവന് നൽകി. ഫൈസി പതിയെ ക്രോം ഹിസ്റ്ററി എടുത്തു. അവളുടെ പഴയ സെർച്ച് ഹിസ്റ്ററികൾക്കിടയിൽ കഴിഞ്ഞ മൂന്ന് ദിവസത്തെ തിരച്ചിലുകൾ കണ്ടപ്പോൾ ഫൈസിയുടെ കണ്ണ് തങ്ങിപ്പോയി.

​"കാക്കുവിന്റെ

💬 Comments

View all comments