0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 2 [ഗില്ലി ബാല]

Author : Gilli Bala Read All Parts 14.7K

പിണക്കം മാറ്റാൻ എന്തുചെയ്യണം?"

"പിണങ്ങിയവരെ ഇണക്കാൻ 10 വഴികൾ"

"ഇഷ്ടപ്പെട്ട പുരുഷൻ മിണ്ടാതിരുന്നാൽ എന്ത് ചെയ്യും?"

"നമ്മളെ അവഗണിക്കുന്നവരോട് എങ്ങനെ സംസാരിക്കണം?"

​ഫൈസിയുടെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. താൻ അകലം പാലിച്ചു നടന്നപ്പോൾ അവൾ എത്രമാത്രം വിഷമിച്ചിരുന്നുവെന്നും തന്നെ തിരികെ കിട്ടാൻ അവൾ ഗൂഗിളിൽ പോലും പരിഹാരം തിരഞ്ഞു നടക്കുകയായിരുന്നുവെന്നും കണ്ടപ്പോൾ അവന് അവളോട് അടക്കാനാവാത്ത വാത്സല്യം തോന്നി.

​അവൻ പതുക്കെ ഫോൺ താഴെ വെച്ചു. അവൾ തലതാഴ്ത്തി വിരലുകൾ കൊണ്ട് കളിക്കുകയായിരുന്നു.

​"ഡീ... പിണക്കം മാറ്റാൻ ഗൂഗിളിൽ തിരഞ്ഞാൽ നടക്കുമോ? നിന്റെ ഈ ഫൈസിക്കാക്കയെ നിനക്ക് അറിയില്ലേ?" അവൻ അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി.

​ഐഷുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

"പിന്നെ ഞാൻ എന്ത് ചെയ്യാനാ കാക്കു? ഇങ്ങള് മിണ്ടാതായപ്പോൾ എനിക്ക് ലോകം അവസാനിച്ചത് പോലെ തോന്നി."

​ഫൈസി അവളെ ചേർത്തുപിടിച്ചു. "സോറി മോളേ... ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടിയല്ല അങ്ങനെ ചെയ്തത്. ഇനി അങ്ങനെ ഉണ്ടാവില്ല," അവൻ അവളുടെ മുടിയിൽ തലോടി.

​"സത്യമാണോ? എങ്കിൽ പിന്നെ ആ വഴികളിൽ ഒന്ന് കാക്കുവിന് വേണ്ടി ട്രൈ ചെയ്യാനുണ്ടായിരുന്നു," അവൾ കണ്ണീരിനിടയിലും ഒരു കള്ളച്ചിരിയോടെ അവനെ നോക്കി.

​"എന്താ അത്?"

​"പിണങ്ങിയവർക്ക് നൽകാൻ പറ്റിയ ഏറ്റവും നല്ല മരുന്ന് ഒരു മുത്തമാണെന്ന് ആ ഗൂഗിളിൽ എഴുതിയിട്ടുണ്ട്... അത് വേണോ?" അവൾ അവന്റെ മുഖത്തേക്ക് അടുത്തു.

https://postimg.cc/dhbTx7hc

​ഫൈസി ഒന്ന് ഞെട്ടിയെങ്കിലും അവളുടെ ആ സ്നേഹത്തിന് മുന്നിൽ അവന് ഒന്നും പറയാൻ കഴിഞ്ഞില്ല. ആ മുറിയിലെ അന്തരീക്ഷം പെട്ടെന്ന് പ്രണയാതുരമായി.

ഐഷുവിന്റെ മുഖം ഫൈസിയുടെ മുഖത്തിന് തൊട്ടടുത്തെത്തി.

💬 Comments

View all comments