Chapter Title : മധുരമീ പ്രണയം [Master]
മധുരമീ പ്രണയം.....!
Madhuramee Pranayam bY Kambi Master

(പ്രിയപ്പെട്ട ;വായനക്കാരെ, ഇതൊരു കമ്പിക്കഥ അല്ല. ഈ കഥ വലിയ ഒരു നോവലിന് സ്കോപ് ഉള്ളതും വേണമെങ്കില്‍ മനോഹരമായ ഒരു ചലച്ചിത്രം ആക്കാവുന്നതുമായ കഥയാണ്. ആര്‍ക്കെങ്കിലും അത്തരം താല്പര്യം ഉണ്ടെങ്കില്‍, ഈ കഥ അതിന്റെ പൂര്‍ണ്ണതയില്‍ വിപുലപ്പെടുത്തി നല്‍കാന്‍ തയാറാണ്)
മധുരമീ പ്രണയം.....!
“സര്‍..ആനന്ദ് സര്‍ വിളിക്കുന്നു”
ഓഫീസ് ബോയ് ബഹാദൂര്‍ എന്റെ അടുത്തെത്തി പറഞ്ഞു. ആനന്ദ് സര്‍ ഞങ്ങളുടെ വൈസ് പ്രസിഡന്റ് ആണ്. ഞാന്‍ എഴുന്നേറ്റ് ക്യാബിനിലേക്ക് ചെന്നു.
“യെസ് സര്‍”
“ങാ..ദീപക്..നാളെ ഒരു പുതിയ അപ്പോയിന്റ്മെന്റ് വരും..ഷി വില്‍ റിപ്പോര്‍ട്ട് ടു യു..വേണ്ട ട്രെയിനിംഗ് നല്‍കണം..പുതിയ കുട്ടിയാണ്...ആന്‍ഡ് അയാം ഗോയിംഗ് ടു പാരിസ് ടുനൈറ്റ്...” ആനന്ദ് സര്‍ അന്നത്തെ പത്രം ഓടിച്ചു നോക്കുന്നതിനിടെ പറഞ്ഞു.
“ശരി സര്‍..”
“എന്തെങ്കിലും അത്യാവശ്യ ഡോക്യുമെന്റ്സ് സൈന്‍ ചെയ്യാന്‍ ഉണ്ടെങ്കില്‍ ഉച്ചയ്ക്ക് മുന്‍പേ നല്‍കണം.. ഐ വില്‍ ലീവ് അറ്റ് എറൌണ്ട് വണ്‍”
“ഷുവര്‍ സര്‍”
ഞാന്‍ പുറത്തിറങ്ങി.
സെയില്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ അജിത്ത് രേഖയുമായി സോള്ളിക്കൊണ്ട് ഇരിക്കുകയാണ്. ഓഫീസിലുള്ള മൂന്നു പെണ്‍കുട്ടികളും അവന്റെ പിന്നാലെയാണ്. രേഖ, സുനന്ദ, അശ്വതി എന്നിങ്ങനെ മൂന്നു പേരാണ് സ്ത്രീകളായി ഞങ്ങളുടെ ഓഫീസില്‍ ഉള്ളത്. അതില്‍ അശ്വതി വിവാഹിതയാണ്; മറ്റു രണ്ടുപേരും അവിവാഹിതര്‍. മൂവരെയും അജിത്ത് തന്റെ വലയില്‍ ആക്കിയത് നിസാരമായാണ്.
ചെറുപ്പം മുതല്‍ അപകര്‍ഷതാബോധം കൂടെപ്പിറപ്പായ എനിക്ക് പെണ്‍കുട്ടികളോട് സംസാരിക്കാനും ഇടപഴകാനും ധൈര്യക്കുറവ് ആണ്. ഒന്നാമത് ഞാന്‍ കാണാന്‍ സുന്ദരനല്ല. ഇരുനിറം ആണ്; ഒപ്പം വലിയ അഴക് അവകാശപ്പെടാന്‍ ഇല്ലാത്ത ശരീരവും. കൂലിപ്പണിക്കാരനായ
💬 Comments
View all comments