Chapter Title : മധുരിമ [മധുരിമ]
ലക്ഷം" വ്യക്തമായി തന്നെ മധുരിമ തന്റെ വില പറഞ്ഞു കഴിഞ്ഞിരുന്നു. എന്നാൽ അത് കേട്ട് രാഹുൽ എന്തോ ആലോചിക്കുന്നതായി മധുരിമയ്ക്ക് തോന്നി.
" എന്ത് പറ്റി രാഹുൽ. നമ്മൾ ആദ്യമായി ചാറ്റ് ചെയ്തപ്പോൾ തന്നെ പറഞ്ഞതായിരുന്നല്ലോ, ഞാൻ അല്പ്പം കോസ്റ്റിലി ആണെന്ന്. ഇപ്പോൾ എന്താ ഒരു ഞെട്ടൽ. 4 ദിവസം, 5 ലക്ഷം ". മധുരിമ അതും പറഞ്ഞ് രാഹുലിന്റെ മുഖത്തു തന്നെ നോക്കിയിരുന്നു.
അപ്പോഴും ഒന്നും പറയാതെ മധുരിമയുടെ മുഖത്ത് തന്നെ നോക്കിയിരിക്കുക ആയിരുന്ന രാഹുൽ.
" എന്തു പറ്റി രാഹുൽ, ഞാൻ പറഞ്ഞ പൈസക്ക് ഉള്ള മുതൽ ഇല്ലെന്നാണോ മനസ്സിൽ തോന്നുന്നേ." രാഹുലിന്റെ മനസ്സറിയാൻ എന്നവണ്ണം മധുരിമ അവനോട് ചോദിച്ചു.
"അയ്യോ ഒരിക്കലും ഇല്ല മധുരമ, ഈ തുകയും താങ്കളേയും വച്ച് നോക്കിയാൽ താങ്കളുടെ തട്ട് തന്നെ താഴ്ന്നിരിക്കും".
രാഹുൽ തന്റെ അഭിപ്രായം പറഞ്ഞത് കേട്ട മധുരിമ പിന്നെന്താണ് പ്രശ്നം എന്ന രീതിയൽ രാഹുലിനെ നോക്കി. അത് മനസ്സിലാക്കിയ എന്ന പോലെ രാഹുൽ പറഞ്ഞു, "ഞാൻ തന്റെ ആ കോൺഫിഡൻസ് കണ്ടൊന്ന് നോക്കി ഇരുന്ന് പോയത".
രാഹുലിന്റെ ആ മറുപടി കേട്ടതും മധുരിമയ്ക്ക് ആശ്വാസമായി.
" ഹോ ഇതാണോ കര്യം, ഞാൻ കരുതി കാശിന്റെ കാര്യത്തിൽ താല്പര്യമില്ലെന്ന് ."
"എന്തിനാണ് അങ്ങനെ ഒക്കെ ചിന്തിക്കാൻ പോയേ, കൈയിലുള്ള മുഴുവൻ പണവും ചിലവാക്കി ആയാലും താങ്കളെ സ്വന്തമാക്കിയട്ടേ ഞാൻ പോവുകയുള്ളു."
രാഹുൽ തന്റെ നിലപാട് മധുരിമയെ അറിയിച്ചു. ആ സമയത്ത് രാഹുലിന്റെ ശബ്ദത്തിന് ഒരല്പ്പം ഗാംഭീരം കടുതലായിരുന്നു.
അത് മനസ്സിലാക്കിയ മധുരിമ ചെറിയ ഒരു ചിരി
💬 Comments
View all comments