0%

Chapter Title : മധുരിമ [മധുരിമ]

Author : Kambikathakal Read All Parts 665

ചിരിച്ചു. " ഇത്രയും കോൺഫിഡൻസ് ഉള്ള ആളാണോ നേരത്തെ ഞാൻ പറഞ്ഞത് കേട്ട് ഞെട്ടി ഇരുന്നേ."

" അതു പിന്നെ താൻ ചോദിച്ച ഉടനെ തന്നെ അങ്ങനെ പറഞ്ഞപ്പോൾ എനിക്കാശ്ചര്യം ആയി. സത്യത്തിൽ ഇന്നത്തെ എന്റെ മീറ്റിംഗ് ഒരു വലിയഡീൽ ഉറപ്പിക്കാനാണ്. പക്ഷേ അത് എങ്ങനെ അവതരിപ്പിക്കും എന്നുള്ള ആലോചനയിലാണ് ഞാൻ. അപ്പോഴാണ് താൻ സിമ്പിളായിട്ട് പറഞ്ഞത്.''

"ഓഹോ അങ്ങനെ. സ്വന്തം കഴിവിൽ വിശ്വാസമുണ്ടെങ്കിൽ നമുക്ക് ധൈര്യമായി പറയാം രാഹുൽ ". ടേബിളിൽ നിന്നും ഫോൺ കൈയിലെടുത്ത് മധുരിമ അത് പറയുമ്പോൾ ജീവിതത്തിൽ ആദ്യമായി ഒരു ഉപദേശം പൂർണ്ണമനസോടെ സ്വീകരിക്കുകയായിരുന്നു.

"എന്തായാലും ഉപദേശത്തിന് നന്ദി. തീർച്ചയായും ഞാൻ ഓർത്തു വയ്ക്കും. അപ്പോൾ ബാക്കി കാര്യങ്ങൾ എങ്ങനെയാണ്. താൻ തന്നെ അതുകൂടി പറഞ്ഞാൽ നമുക്ക് ഇന്നത്തേക്ക് പിരിയം. മറ്റൊന്നും കൊണ്ടല്ല. 7 മണിക്കാണ് മീറ്റിംഗ് . സമയമാകുന്നു". അത് പറയുമ്പോഴുള്ള രാഹുലിന്റെ മുഖത്തു നിന്നും മീറ്റിംഗിന്റെ ടെൻഷൻ മധുരിമക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു.

" വേറെ ഇനി പ്രത്യേകിച്ച് ഒന്നും പറയാൻ ഉണ്ടെന്ന് തോന്നുന്നില്ല. റൂമിന്റെ കാര്യമൊന്നും പ്രത്യേകിച്ച് ഇനി

പ്രത്യേകിച്ച് ഇനി പറയണ്ടല്ലോ." രാഹുലിന്റെ തിരക്ക് മനസ്സിലാക്കി മധുരിമ വേഗത്തിൽ കാര്യങ്ങൾ പറഞ്ഞു.

"ആ കാര്യം ഒന്നും ഓർത്ത് താൻ വിഷമിക്കണ്ട. താൻ പറയേണ്ടത് പണം എപ്പോൾ തരണം, താൻ എപ്പോൾ വരും.ഇത് പറഞ്ഞാൽ മതിയാകും" . രാഹുൽ ധൃതിയിൽ പറഞ്ഞു.

" എന്നെ നിങ്ങൾ വണ്ടി അയച്ച് കൂട്ടണം. താങ്കൾ രാവിലെ 8 മണി കഴിഞ്ഞ് എപ്പോഴായാലും ഞാൻ റെഡി. പക്ഷേ വണ്ടിയിൽ കയറുന്നതിന് മുൻപ് കാശ്

💬 Comments

View all comments