Chapter Title : മധുരിമ [മധുരിമ]
അറ്റന്റ് ചെയ്യണം എന്ന് രാഹുൽ അറിയുന്നത്. എന്നാൽ അവൻ ഇന്ന് തന്നെ മധുരിമയെ കാണാൻ അതിയായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് മുൻപ് അവളെ കണ്ടിട്ടുപോകാൻ രാഹുൽ തീരുമാനിക്കുന്നു. രാഹുലിന്റെ വരവിന്റെ ഉദ്ദേശങ്ങൾ എല്ലാം നേരത്തെ തന്നെ അവൻ മധുരിമയെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ അവന്റെ തിരക്ക് കണക്കാക്കി വൈകിട്ട് 5 മണിക്ക് നേരിൽ കാണാം എന്ന് മധുരിമ അറിയിച്ചു. അതിനായി ഒരു കോഫീഷോപ്പും അവൻ തിരഞ്ഞെടുത്തു. പറഞ്ഞ സമയത്തിനും മുൻപേ രാഹുൽ അവിടെ എത്തി ഇരിപ്പുറപ്പിച്ചു.
രാഹുൽ തന്റെ മൊബൈലിലെ സമയം ഒന്നുകൂടി നോക്കി. 5 മണി കഴിഞ്ഞിരിക്കുന്നു. ഒന്നുകൂടി നിവർന്നിരുന്ന ശേഷം അവൻ ഒരു ദീർഘനിശ്വാസമെടുത്ത് വിട്ടു. ഏതു നിമിഷവും അവൾ ഇവിടേക്ക് കടന്നു വരും എന്ന ചിന്ത ആദ്യം അവനിൽ ഒരു കുളിർമ്മ ഉണ്ടാക്കി. തൊട്ടടുത്ത നിമിഷം എന്തോ ഒരു ഭയം അവന്റെ മനസ്സിലേക്ക് കടന്നുവന്നു. അത് എന്ത് എന്നാലോചിക്കും മുൻപേ അവന്റെ
ഐ ഫോൺ ബെല്ലടിച്ചു.ആദ്യബെല്ല് മുഴങ്ങി തീരുന്നതിന് മുന്നേ രാഹുൽ കാൾ എടുത്ത് ഫോൺ ചെവിയിൽ വച്ചുകഴിഞ്ഞിരുന്നു...
"ഹലോ രാഹുൽ, ഞാൻ ദേ ഈ കോഫീഷോപ്പിനു പുറത്തുണ്ട്. താങ്കൾ എവിടെയാണുള്ളത്." മറുതലയ്ക്കൽ താൻ പ്രതീക്ഷിച്ചിരുന്ന സ്ത്രീശബ്ദമായിരിന്നിട്ടു കൂടി മറുപടി പറയാൻ രാഹുലിന് കഴിഞ്ഞില്ല. അവൻ ഒരു നിമിഷം നിശബ്ദനായി തന്നെ ഇരുന്നു. ഫോണിൽ പിന്നെയും ഹലോ എന്ന് പറയുന്നത് കേട്ട് രാഹുൽ ചെറുതായി ഒന്ന് ഞെട്ടി.
'' ആ മധുരിമ, ഞാൻ അകത്ത് ഇരിപ്പുണ്ട്. പറഞ്ഞത് പോലെ തന്നെ ഒരു നീല ടീഷർട്ടാണ് ഇട്ടിരിക്കുന്നത്." രാഹുൽ അതും പറഞ്ഞ് ചുറ്റും ഒന്നു നോക്കി. ഭാഗ്യം നീല ടീഷർട്ട് ഇട്ട താൻ മാത്രമേ നിലവിൻ ഇവിടെയുള്ളു.
"ഓക്കെ രാഹുൽ, ഞാൻ ദേ അകത്തേക്ക് നടക്കുകയാണ്. അതേ താൻ മാത്രമല്ലേ നീല ടീഷർട്ട് ഇട്ട് അവിടെയുള്ളു. ഇനി ആളുമാറണ്ടല്ലോ ".. അതും പറഞ്ഞ് അവൾ ചെറുതായി ചിരിക്കുന്നതും ശ്വാസഗെതി ഉയരുന്നത്തും അവൻ കേട്ടു. പെട്ടന്ന് അവന്റെ പിന്നിൽ നിന്നും രാഹുൽ എന്നുള്ള വിളികേട്ട് അവൻ തിരിഞ്ഞുനോക്കി. പിന്നിൽ അതാ മധുരിമ ..... ഒരുകറുത്ത
💬 Comments
View all comments